വിദേശത്തേക്ക് ആളെ കടത്താൻ വിരലടയാള മാറ്റ ശസ്ത്രക്രിയ നടത്തിയ; രണ്ടുപേര്‍ അറസ്റ്റിൽ

0
54

കുവൈത്തിലേക്ക് വ്യാജവിസയില്‍ ആളെ കടത്താന്‍ വിരലടയാള മാറ്റ ശസ്ത്രക്രിയ നടത്തിയ രണ്ടുപേര്‍ ഹൈദരാബാദില്‍ അറസ്റ്റില്‍. കേരളത്തിലും രാജസ്ഥാനിലുമായി 11 വിരലടയാള മാറ്റ ശസ്തക്രിയ ഇവര്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 25,000 രൂപയാണ് നിരക്ക്‌. എക്സ് റേ ടെക്നീഷ്യനും റേഡിയോളജിസ്റ്റുമായ ​ഗജ്ജലാകൊണ്ടു​ഗാരി നാ​ഗ മുന്വേശര്‍ റെഡ്ഡി, അനസ്തേഷ്യ ടെക്നീഷ്യന്‍ സ​ഗബാല വെങ്കട് രമണ എന്നിവരാണ് അറസ്റ്റിലായത്.

നാടുകടത്തപ്പെട്ടശേഷം കുവൈത്തിലേക്ക്‌ വീണ്ടും പോകാന്‍ വിരലടയാളമാറ്റശസ്ത്രക്രിയക്ക് വിധേയരായ രണ്ടുപേരെയും അറസ്റ്റ് ചെയ്തു. വിരലിലെ തൊലിയുടെ ആദ്യപാളി നീക്കി അവിടുത്തെ കോശകലകളില്‍ മാറ്റംവരുത്തി വീണ്ടും തുന്നിച്ചേര്‍ക്കുന്നതാണ് രീതി.

രണ്ടുമാസത്തിനകം മുറിവുണങ്ങും. പുതിയ വിരലടയാളം ഒരുവര്‍ഷമേ നിലനില്‍ക്കു. ക്രിമിനല്‍ കേസുകളില്‍പ്പെട്ട് വിസ റദ്ദാക്കപ്പെടുന്നവരാണ് ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തുന്നത്.