ഇന്ത്യയുടെ നാവികസേനക്ക് ഇനി പുതിയ പതാക; റെഡ് ക്രോസ് ഒഴിവാക്കും

0
272

ഇന്ത്യയുടെ നാവികസേനക്ക് ഇനി പുതിയ പതാക. ഇത് രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്തിന്‍റെ കമ്മീഷനിങ് ചടങ്ങിൽ കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യും.

വെള്ള നിറമുള്ള പതാകയിൽ ചുവന്ന വരകളും അതിന് സമീപത്ത് അശോകസ്തംഭവും ഇടത് വശത്ത് മുകളിലായി ദേശീയപതാകയുമാണ് നിലവിൽ നാവിക സേന പതാക. ബ്രിട്ടീഷ് പൈതൃകത്തിന്‍റെ ഭാഗമായ സെന്‍റ് ജോർജ് ക്രോസ് എന്നാണ് പതാകയിലെ ചുവന്ന വരകൾ അറിയപ്പെടുന്നത്.

1928 ലായിരുന്നുഇത് ആദ്യമായി പതാകയുടെ ഭാഗമായത്. പിന്നീട് 2001ല്‍ വാജ്പേയി സര്‍ക്കാരിന്‍റെ കാലത്ത് ഈ ക്രോസ് ഒഴിവാക്കിയിരുന്നെങ്കിലും 2004 ല്‍ പഴയ പതാക ചെറിയ ചില മാറ്റങ്ങളോടെ തിരികെയെത്തുകയായിരുന്നു.ഇപ്പോൾ ബ്രിട്ടീഷ് കൊളോണിയൽ ഭൂതകാലത്തിന്‍റെ മുഴുവന്‍ അവശേഷിപ്പുകളും ഇല്ലാതാക്കിയാണ് പുതിയ പതാക രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതോടുകൂടി സെന്‍റ് ജോര്‍ജ് ക്രോസ് പതാകയില്‍ നിന്ന് ഒഴിവാക്കപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍.