ഹിന്ദു പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ മുസ്ലിം വിദ്യാർഥിക്ക് എബിവിപിക്കാരുടെ ക്രൂരമർദനം

0
114

ഹിന്ദു പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ മുസ്ലിം വിദ്യാർഥിക്ക് എബിവിപിക്കാരുടെ ക്രൂരമർദനം. കർണാടക സുള്ള്യ സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർഥി മുഹമ്മദ് സാനിഫി (19)നെയാണ് ഒമ്പതംഗ സംഘം മർദിച്ചത്‌. സംഭവത്തിൽ ഇതേ കോളേജിലെ വിദ്യാർഥികളായ ദീക്ഷിത്, ധനുഷ്, പ്രജ്വൽ, തനൂജ്, മോക്ഷിത്, അക്ഷയ്, ചരൺ, നിശ്ചയ്‌, പവൻ എന്നിവർ അറസ്‌റ്റിലായി.

സഹപാഠികളായ പല്ലവിയും സാനിഫും തമ്മിലുള്ള സൗഹൃദമാണ്‌ ഇവരെ ചൊടിപ്പിച്ചത്‌. സൗഹൃദം അവസാനിപ്പിക്കാൻ ഇവർ പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്‌ച കോളേജിൽ ഇരുവരും സംസാരിച്ചിരിക്കെ അക്രമികളെത്തി സാനിഫിനെ ബലമായി ഗ്രൗണ്ടിലെത്തിച്ച്‌ മർദിക്കുകയായിരുന്നു.

മരത്തടികൊണ്ട്‌ ശരീരമാസകലം തല്ലിച്ചതച്ചു. നിലത്തിട്ടും ചവിട്ടി. ഇനി ആവർത്തിച്ചാൽ കൊന്നുകളയുമെന്ന്‌ ഭീഷണിപ്പെടുത്തി. അക്രമിസംഘം ഇരുവരുടെയും ചിത്രം സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചു. അവശനായ സാനിഫ്‌ സുള്ള്യ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്‌.