‘ഹിന്നനോർ’ ചുഴലിക്കാറ്റ്‌ കടലിൽ ശക്തി പ്രാപിക്കുന്നു

0
110

ലോകം ഈ വർഷം കണ്ടതിൽ ഏറ്റവും തീവ്രതയുള്ള ചുഴലിക്കാറ്റ്‌ ‘ഹിന്നനോർ’ കിഴക്കൻ ചൈനാ കടലിൽ ശക്തി പ്രാപിക്കുന്നതായി റിപ്പോർട്ട്‌. മണിക്കൂറിൽ 257 കിലോമീറ്ററാണ്‌ വേഗം. ശക്തിയേറുമ്പോൾ 314 കിലോമീറ്റർവരെ വേഗത്തിൽ വീശുമെന്നാണ്‌ കാലവസ്ഥാ വിദഗ്‌ധർ പ്രവചിക്കുന്നത്‌.

ഹിന്നനോർ ജപ്പാൻ, ചൈന, ഫിലിപ്പീൻസ്‌ എന്നീ രാജ്യങ്ങളെ സാരമായി ബാധിക്കുമെന്നും അമേരിക്കൻ ചുഴലിക്കാറ്റ്‌ മുന്നറിയിപ്പ്‌ വിഭാഗവും ജപ്പാൻ കാലാവസ്ഥാ വിഭാഗവും മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌.

ബുധൻ രാവിലെ പത്തിന്‌ ജപ്പാൻ ഒകിനോവയിൽനിന്ന്‌ 230 കിലോമീറ്റർ ദൂരത്തായിരുന്നു ചുഴലിക്കാറ്റിന്റെ സ്ഥാനം. തെക്കുപടിഞ്ഞാറ്‌ ദിശയിൽ സഞ്ചരിക്കുമെന്നാണ്‌ പ്രവചനം. ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ 15 മീറ്ററിലേറെ ഉയരമുള്ള തിരമാലകളുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്‌.