അടികള് പലവിധം; പട്ടാമ്പിയിൽ ബസ്‌ സ്‌റ്റോപ്പിൽ വിദ്യാർഥികളുടെ ‘തല്ലുമാല’;പൊലീസ് എത്തി പിരിച്ചുവിട്ടു

0
95

പട്ടാമ്പി പൊലീസ് സ്റ്റേഷന് മുൻവശത്തെ ബസ് കാത്തിരിപ്പ്‌ കേന്ദ്രത്തിൽ വിദ്യാർഥികളുടെ കൂട്ടത്തല്ല്‌. ഏറ്റുമുട്ടൽ രൂക്ഷമായതോടെ പൊലീസ് എത്തിയാണ്‌ പിരിച്ചുവിട്ടത്‌. സമീപത്തുള്ള വിദ്യാലയങ്ങളിലെ വിദ്യാർഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. കഴിഞ്ഞദിവസം നടന്ന ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കിടെ തർക്കമുണ്ടായിരുന്നു. ഇതാണ്‌ ചേരിതിരിഞ്ഞുള്ള കൂട്ടത്തല്ലിൽ കലാശിച്ചത്.

തിങ്കളാഴ്ച ക്ലാസ് വിട്ടശേഷം വിദ്യാർഥികൾ ബസ് കാത്തിരിപ്പ്‌ കേന്ദ്രത്തിലെത്തി പരസ്‌പരം ഏറ്റുമുട്ടുകയായിരുന്നു. ബസ്‌സ്റ്റാൻഡിൽ വിദ്യാർഥികളുടെ വാക്കുതർക്കം പതിവാണ്‌. പൊലീസ് പിടികൂടിയ വിദ്യാർഥികളെ രക്ഷിതാക്കളെ വിളിച്ചുവരുത്തിശേഷം അവർക്കൊപ്പം വിട്ടയിച്ചു. യാത്രക്കാർക്കും ഗതാഗതത്തിനും തടസ്സമാകും വിധമായിരുന്ന വിദ്യാർഥികളുടെ കൂട്ടത്തല്ല്. തല്ലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.