ഇനി ജിയോ മാർട്ടിലെ സാധനങ്ങൾ വാട്സപ്പിലൂടെ ഷോപ് ചെയ്യാം

0
87

വാട്സാപ്പിലൂടെയുള്ള ഷോപ്പിങ് സൗകര്യം അവതരിപ്പിച്ച്‌ ജിയോ മാർട്ട്. മെറ്റയും ജിയോ പ്ലാറ്റ്ഫോംസും ചേർന്നാണ് ഇത്തരത്തിലുള്ള ഒരു സൗകര്യം അവതരിപ്പിച്ചത്. വാട്സാപ്പ് ചാറ്റിലൂടെ ജിയോമാർട്ടിലെ സാധനങ്ങൾ തിരഞ്ഞെടുത്ത് കാർട്ടിൽ ഇടാനും പണം നൽകി സാധനം വാങ്ങാനും സാധിക്കും.

ലോകത്തെ മുൻനിര ഡിജിറ്റൽ സമൂഹമാക്കി ഇന്ത്യയെ മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് എംഡിയും ചെയർമാനുമായ മുകേഷ് അംബാനി പറഞ്ഞു. കൂടുതൽ ആളുകളെയും ബിസിനസുകളെയും ഓൺലൈനിൽ കൊണ്ടുവരിക, ഓരോ ഇന്ത്യക്കാരന്റെയും ദൈനംദിന ജീവിതത്തിന് സൗകര്യമാവുന്ന യഥാർത്ഥ നൂതനമായ സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് തനിക്കും സക്കർബർഗിനുമുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ജിയോയുമായി ഇന്ത്യയിൽ ഒരു പങ്കാളിത്തം തുടങ്ങുന്നതിൽ സന്തോഷമുണ്ട്. വാട്സാപ്പിലെ ആദ്യത്തെ എൻഡ് റ്റു എൻഡ് ഷോപ്പിങ് അനുഭവമാണിത്. വാട്സാപ്പിലെ ആദ്യത്തെ എൻഡ് റ്റു എൻഡ് ഷോപ്പിങ് അനുഭവമാണിത്. ചാറ്റിൽ തന്നെ ജിയോമാർട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ സാധിക്കും. ഇത്തരത്തിലുള്ള ചാറ്റ് അധിഷ്ഠിത സേവനങ്ങൾക്ക് ഇത് തുടക്കമാവും മെറ്റ മേധാവി മാർക്ക് സക്കർബർഗ് പറഞ്ഞു.