ആർഎസ്എസുകാർ കൊലപ്പെടുത്തിയ സിപിഐഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ വീടിന് ഇന്ന് തറക്കല്ലിടും

0
172

ആർഎസ്എസുകാർ അരും കൊലചെയ്‌ത പെരിങ്ങരയിലെ സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബി സന്ദീപ്‌കുമാറിന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച് നൽകുന്ന വീടിന്റെ കല്ലിടിയൽ ബുധനാഴ്ച നടക്കും. വൈകിട്ട് 4ന് ചാത്തങ്കേരിയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ശിലയിടും. സംസ്ഥാന ജില്ലാ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. കഴിഞ്ഞ ഡിസംബർ രണ്ടിനാണ് ആർഎസ്‌എസുകാർ സന്ദീപിനെ കൊലപെടുത്തിയത്‌. ‌

കഴിഞ്ഞ വർഷം രണ്ടാം തീയതിയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിലെ വയലിൽ വച്ച് പി ബി സന്ദീപ്‌കുമാർ കൊല്ലപ്പെടുന്നത് . വയലിന് സമീപത്തെ ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ആർ എസ് എസ് ഗുണ്ടാ സംഘം ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. ശരീരമാസകലം സന്ദീപിനെ വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു.

തുടർന്ന് മരണം ഉറപ്പുവരുത്തിയ ശേഷമാണ് പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. പ്രാദേശിക ആർ.എസ്.എസ് നേതാവായ ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിൽ ഉണ്ടായിരുന്നത്. അന്ന് രാത്രിയോടെ തന്നെ നാല് പേർ പിടിയിലായി ജിഷ്ണു രഘു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസൽ, അഭി എന്നിവരാണ് കേസിലെ പ്രതികൾ. യുവമോർച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ മുൻ പ്രസിഡന്‍റാണ് മുഖ്യപ്രതി ജിഷ്ണു രഘു.