ബംഗ്ലാദേശിനെ തോൽപിച്ച് അഫ്ഗാനിസ്ഥാൻ

0
59

ശ്രീലങ്കയ്‌ക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെയും ആധികാരിക ജയത്തോടെ ഏഷ്യാ കപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി അഫ്ഗാനിസ്ഥാൻ. 9 പന്തുകൾ ബാക്കി നിൽക്കെ 7 വിക്കറ്റിനാണ് അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ തകർത്തത്.

നേരത്തേ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് ഇരുപത് ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുക്കാനേ സാധിച്ചുള്ളൂ. 3 വിക്കറ്റ് വീതമെടുത്ത സ്പിന്നർമാരായ മുജീബ് ഉർ റഹ്മാനും റാഷിദ് ഖാനുമാണ് ബംഗ്ലാദേശിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. 48 റൺസ് എടുത്ത മൊസാദെക് ഹുസൈനാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ.

മറുപടി ബാറ്റിംഗിൽ കരുതലോടെ കളിച്ച അഫ്ഗാനിസ്ഥാൻ അവസാന ഘട്ടത്തിൽ കത്തിക്കയറി. 17 പന്തിൽ ആറ് സിക്സറുകൾ ഉൾപ്പെടെ 43 റൺസുമായി പുറത്താകാതെ നിന്ന നജീബുള്ള സദ്രാനും 41 പന്തിൽ 42 റൺസുമായി പുറത്താകാതെ നിന്ന ഇബ്രാഹിം സദ്രാനും ചേർന്നാണ് അഫ്ഗാനിസ്ഥാന് ജയമൊരുക്കിയത്.