അമേരിക്കൻ നാവികസേനയുടെ രണ്ട് യുദ്ധക്കപ്പൽ തയ്വാൻ കടലിടുക്കിലെത്തി

0
94

അമേരിക്കൻ നാവികസേനയുടെ രണ്ട് യുദ്ധക്കപ്പൽ ഞായറാഴ്ച തയ്വാൻ കടലിടുക്കിലെത്തി. യുഎസ് യുദ്ധക്കപ്പലുകളുടെ സാന്നിധ്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഏത് പ്രകോപനത്തെയും നേരിടാൻ ചൈന സജ്ജമാണെന്നും പീപ്പിൾ ലിബറേഷൻ ആർമി കിഴക്കൻ കമാൻഡിന്റെ വക്താവ് ഷി യി പറഞ്ഞു.

എന്നാൽ, പതിവ് നിരീക്ഷണങ്ങളുടെ ഭാഗമാണിതെന്നാണ് യുഎസ് നാവികസേനയുടെ വിശദീകരണം. മേഖലയെ വീണ്ടും സംഘർഷഭരിതമാക്കാൻ ലക്ഷ്യമിട്ടാണ് യുഎസ് നീക്കമെന്ന് വിലയിരുത്തലുണ്ട്.

ചൈനയുടെ എതിർപ്പ് അവഗണിച്ചുള്ള നാൻസി പെലോസിയുടെ തയ്വാൻ സന്ദർശനശേഷം തയ്വാൻ കടലിടുക്കിൽ ചൈന സൈനിക അഭ്യാസം നടത്തിയിരുന്നു. പെലോസിയുടെ സന്ദർശനത്തിന് 12 ദിവസം പിന്നിട്ടപ്പോൾ അമേരിക്കയിലെ ജനപ്രതിനിധി–-ഉദ്യോഗസ്ഥ സംഘവും തയ്വാൻ സന്ദർശിച്ചു.