പാകിസ്ഥാൻ വെള്ളപ്പൊക്കം 33 മില്യൺ ആളുകളെ ബാധിച്ചതായി റിപ്പോർട്ട്

0
127

2010ലുണ്ടായ വെള്ളപ്പൊക്കത്തെക്കാൾ വലിയ ദുരിതമാണ്​ ജനങ്ങൾ നേരിടുന്നത്​. അന്നത്തെ വെള്ളപ്പൊക്കം 20മില്യൺ ആളുകളെ ബാധിച്ചിരുന്നു. 2000 ത്തോളം ആളുകൾ വെള്ളപ്പൊക്ക കെടുതികളിൽ പെട്ട്​ മരിക്കുകയും ചെയ്​തു. ഇത്തവണത്തെ വെള്ളപ്പൊക്കം രാജ്യത്തെ ആകെ ജനസംഖ്യയുടെ 15ശതമാനം ആളുകളെ അതായത്​ 33 മില്യണെ ബാധിച്ചതായാണ്​ പാകിസ്​താനിലെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്​.

വെള്ള​പ്പൊക്കത്തിൽ പെട്ട്​ ആഗസ്​റ്റ്​ 27 വരെയുള്ള കണക്കനുസരിച്ച്‌​ 1041 പേർ മരിച്ചു. നിരവധി പേരെ മാറ്റിപ്പാർപ്പിച്ചിരിക്കയാണ്​. ജനങ്ങളുടെ ദുരിതമകറ്റാൻ കൂടുതൽ അന്താരാഷ്​ട്ര സഹായം തേടിയിരിക്കയാണ്​ പാകിസ്​താൻ. നിലവിൽ യു.എസ്​, യു.കെ, യു.എ.ഇ രാജ്യങ്ങൾ സഹായം നൽകിയിട്ടുണ്ട്​. എന്നാൽ കൂടുതൽ സാമ്ബത്തിക സഹായം അനിവാര്യമാണെന്നാണ്​ പാക്​ ആഭ്യന്തരമന്ത്രാലയം പറയുന്നത്​. ജനങ്ങളുടെ സുരക്ഷക്കായി കഴിവി​െൻറ പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും സർക്കാർ അധികൃതർ വ്യക്തമാക്കി.

എല്ലാവർഷവും പാകിസ്​താനിൽ മൺസൂൺ കാലത്ത്​ ജനം ദുരിതമനുഭവിക്കാറുണ്ട്​. സാധാരണ ജൂലൈ മുതലാണ്​ രാജ്യത്ത്​ മഴ ശക്​തമാകുന്നത്​. എന്നാൽ ഇക്കുറി ജൂൺ മുതലേ ശക്​തമായ മഴയുണ്ടായി. ഇതാണ്​ വെള്ളപ്പൊക്കത്തിലേക്ക്​ നയിച്ചത്​. ജൂൺ-ജൂലൈ മാസങ്ങളിൽ മാത്രം നൂറുകണക്കിനാളുകൾ മരിച്ചു. ആഗസ്​റ്റ്​ ഒന്നു മുതൽ 26 വരെ മാത്രം രാജ്യത്ത്​ 176.8 മില്ലീമീറ്റർ മഴ ലഭിച്ചതായാണ്​ കണക്ക്​. തെക്കൻ മേഖലയായ സിന്ധ്​ ആണ്​ ഏറ്റവും കൂടുതൽ മഴക്കെടുതി അനുഭവിച്ചത്​. ഇവിടെ ഈ മാസം മാത്രം 442.5 മില്ലീ മീറ്റർ മഴ ലഭിച്ചു.