‘സ്വന്തം നാടിന്റെ സ്വഭാവമാണ് മറ്റുള്ളവരുടേതെന്ന് കരുതരുത്’ ചൈനക്കുള്ള മറുപടിയുമായി ജയശങ്കർ

0
111

ശ്രീലങ്കയുടെ സംരക്ഷകരാണെന്ന രീതിയിൽ ചൈന നടത്തുന്ന അനാവശ്യ ഇടപെടലിന് മറുപടിയുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ശ്രീലങ്കയിൽ തമ്ബടിച്ച ചാരകപ്പലിനെ ന്യായീകരിച്ച്‌ കൊളംബോയിലെ ചൈനീസ് സ്ഥാനപതി നടത്തിയ പരാമർശത്തെ വലിച്ചുകീറുന്ന മറുപടിയാണ് ജയശങ്കർ നൽകിയത്. ശ്രീലങ്ക കരുതിയിരിക്കണമെന്നും ഇന്ത്യ ആഭ്യന്തരകാര്യത്തിൽ ഇടപെടുമെന്നുള്ള ചൈനയുടെ പരാമർശത്തിനാണ് ഇന്ത്യ മറുപടി നൽകിയത്.

പരാമർശങ്ങൾ നടത്തുമ്ബോൾ നയതന്ത്രപ്രതിനിധി പാലിക്കേണ്ട സാമാന്യ മര്യാദകളുണ്ട്. സ്വന്തം നാടിന്റെ സ്വഭാവമാണ് മറ്റുള്ളവരുടേതെന്ന് കരുതരുതെന്നും അതേ കണ്ണിലൂടെ തങ്ങളെ കാണാൻ ശ്രമിക്കരുതെന്നുമുള്ള മുന്നറിയിപ്പാണ് ജയശങ്കർ ചൈനീസ് സ്ഥാനപതി ക്വി സെൻ ഹോംഗിന്റെ പരാമർശത്തിന് മറുപടിയായി നൽകിയത്.

ശ്രീലങ്കയ്‌ക്ക് ഇന്ത്യ വൻഭീഷണിയാണ്. ശ്രീലങ്കയുടെ ഭരണത്തിൽ ഇന്ത്യ കൈകടത്തുന്നു വെന്നുമാണ് ചൈനീസ് ഉദ്യോഗസ്ഥൻ ആരോപിച്ചത്. ചൈന ഓരോ രാജ്യത്തും ഇടപെടുന്നതു പോലെയാണ് മറ്റുള്ളവരുടേതെന്ന് ധരിക്കരുതെന്നും ഞങ്ങളുടെ സമീപനം അയൽ രാജ്യങ്ങളോട് നേരെ വിപരീതമാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി അറിയിച്ചു.

ഒരു രാജ്യത്തെ കടത്തിൽമുക്കി സമ്മർദ്ദത്തിലാക്കുന്നതാണ് നിങ്ങളുടെ രീതി. സമീപകാലത്തെ എല്ലാ സംഭവങ്ങളും ഏറെ കരുതലോടെയാണ് ഞങ്ങൾ കാണുന്നത്. ശ്രീലങ്കയ്‌ക്ക് ഇപ്പോൾ വേണ്ടത് സഹായമാണ്. അല്ലാതെ സമ്മർദ്ദ തന്ത്രങ്ങളല്ലെന്നും ജയശങ്കർ പറഞ്ഞു.