ഇറാന്റെ വ്യോമമേഖലയിൽ പ്രവേശിച്ച് ഇസ്രായേലിന്റെ അത്യാധുനിക യുദ്ധവിമാനങ്ങൾ. ഇറാന്റേയും റഷ്യയുടേയും സംയുക്ത സൈനിക സംഘമാണ് ഇസ്രയേലിന്റെ വ്യോമനീക്കത്തെ വിമർശിച്ചത്.
ഇതിനിടെ ഇറാൻ ആണവ ശേഷി കൈവരിക്കാതിരിക്കാൻ ഏതറ്റം വരെയും പോകുമെന്ന മുന്നറിപ്പാണ് ഇസ്രായേൽ നൽകുന്നത്. ഇറാൻ ആണവ ശേഷി കൈവരിക്കുന്നതിനെ പ്രതിരോധിക്കുമെന്നതിൽ ഇസ്രായേലിന്റെ പ്രഖ്യാപിത നയത്തിൽ ഒരു മാറ്റവുമില്ലെന്ന് പ്രധാനമന്ത്രി ലാപിഡ് ആവർത്തിച്ചു.
മതമൗലിക-ഭീകരവാദത്തിന്റെ കേന്ദ്രമായ ഇറാൻ മേഖല ഒരു കാരണവശാലും ആണവ ശക്തിയാകാൻ അനുവദിക്കില്ല. ഈ പ്രതിരോധം ഇസ്രായേലിന്റെ സുരക്ഷയ്‌ക്ക് അനിവാര്യമാണെന്നും ലാപിഡ് വ്യക്തമാക്കി. എല്ലാ സൈനിക മേധാവിമാരുമായും ഇസ്രായേൽ പ്രധാനമന്ത്രി അടിയന്തിര കൂടിക്കാഴ്ച നടത്തിയതോടെ സൈന്യം ശക്തമായ മുന്നേറ്റത്തിനാണ് തയ്യാറെടുക്കുന്നത്.
അമേരിക്ക ഇറാനുമായി ആണവ നയത്തിൽ മൃദുസമീപനം സ്വീകരിക്കുന്നതിന്റെ അതൃപ്തി ബൈഡനെ അറിയിച്ചതിന് പിന്നാലെയാണ് ഇറാനിലേക്ക് ഫൈറ്റർ ജെറ്റുകളെ ഇസ്രായേൽ അയച്ചത്. ഇറാൻ കടൽ മേഖലയിൽ വളരെ ഉയരത്തിലാണ് വിമാനങ്ങൾ പറന്നത്. ഇറാന്റെ നാവിക വ്യൂഹങ്ങൾക്ക് മുകളിലൂടെ വിമാനം പറത്തി ശക്തമായ മുന്നറിയിപ്പാണ് ഇസ്രായേൽ നൽകിയത്.
ബൈഡൻ 2022ൽ ഇറാനുമായി പുതുക്കിയ ആണവ നയത്തിൽ ഒപ്പിടുമെന്നാണ് തീരുമാനിച്ചി ട്ടുള്ളത്. അന്താരാഷ്‌ട്ര ആണവ നിയന്ത്രണ ഏജൻസികളുടെ റിപ്പോർട്ടുകളനുസരിച്ച് ഇറാൻ മറ്റ് പ്രവർത്തനങ്ങളെല്ലാം ആണവ കാര്യത്തിൽ അവസാനിപ്പിച്ചെന്നാണ് അമേരിക്കയുടെ നിരീക്ഷണം. ഇറാന്റെ നിലപാട് ആഗോള നിയമങ്ങളെ അംഗീകരിക്കുന്നതാണെന്നാണ് അമേരിക്ക പുതിയ വാദം. റഷ്യയുടെ ശക്തരായ പങ്കാളിയായ ഇറാനുമായി വാണിജ്യ മേഖല യിൽ പങ്കാളിത്തം വീണ്ടും പുനരാരംഭിക്കാനാണ് അമേരിക്ക തീരുമാനിച്ചത്. ശാസ്ത്ര ഗവേ ഷണ മേഖലയിൽ ആണവ പങ്കാളിത്തത്തിന് സഹായിക്കാമെന്ന ബൈഡന്റെ തീരുമാന ത്തോട് ഇസ്രായേൽ ശക്തമായി വിയോജിപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്.