വാട്‌സ്ആപ്പില്‍ വ്യാജ പ്രൊഫൈല്‍; പി ജയരാജന്റെ പേരില്‍ പണം തട്ടാന്‍ ശ്രമം

0
117

സിപിഎം നേതാവും സംസ്ഥാന ഖാദി ബോർഡ് ചെയർമാനുമായ പി ജയരാജന്റെ പേരിൽ സോഷ്യൽ മീഡിയയായ വാട്‌സ്ആപ്പിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടാൻ ശ്രമം. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിയുടെ നമ്പർ ഉപയോഗിച്ചാണ് പണം തട്ടാൻ ശ്രമിച്ചത്. വിവരം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കണ്ണൂർ അഡീഷണൽ പൊലീസ് സുപ്രണ്ടിന് പി ജയരാജൻ പരാതി നൽകി.

വ്യാജ പ്രൊഫൈലിൽ നിന്നും ജയരാജൻ ആണെന്ന രീതിയിൽ ധാരാളം ആളുകളോട് പണം ആവശ്യപ്പെട്ടതായാണ് വിവരം. അതേസമയം, ആരെങ്കിലും പണം അയച്ചുകൊടുത്തിട്ടുണ്ടോയെന്ന് വ്യക്തമല്ല. നിലവിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

മുൻപ് സമാനമായി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്‌സ്ആപ്പ് പ്രൊഫൈൽ ഉണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥരോട് പണം ആവശ്യപ്പെട്ടിരുന്നു.