എഫ്‌ടിഎക്‌സ് ക്രിപ്‌റ്റോചെസിൽ പ്രഗ്നാനന്ദയോട് 3 തവണ തോറ്റ് മാഗ്നസ് കാൾസൺ

0
133

എഫ് ടിഎക്സ് ക്രിപ്റ്റോചെസ്സിൽ മാഗ്നസ് കാൾസനെ ഇപ്പോഴും അമ്ബരപ്പിക്കുന്നത് ഫൈനലിൽ പ്രഗ്നാനന്ദ യിൽ നിന്നും ഏറ്റുവാങ്ങിയ തുടർച്ചയായ മൂന്ന് തോൽവികൾ.

നാല് റാപ്പിഡ് ഗെയിം 2-2 സമനിലയിൽ പിരിഞ്ഞപ്പോഴാണ് ഓരോ കരുനീക്കത്തിനും കുറഞ്ഞ സമയം മാത്രം അനുവദിക്കുന്ന രണ്ട് ബ്ലിറ്റ്സ് ഗെയിമുകളും വേണ്ടി വന്നത്. നാല് റാപ്പിഡ് ഗെയിമുകളിൽ നാലാമത്തേത് പ്രഗ്നാനന്ദ വിജയിച്ചതോടെയാണ് 2-2 സമനിലയിൽ പിരിഞ്ഞത്. നാല് ഗെയിമുകളിൽ ആദ്യത്തെ രണ്ട് ഗെയിമുകളിൽ സമനില. മൂന്നാമത്തേതിൽ മാഗ്നസ് കാൾസൻ വിജയിച്ചു. നാലാമത്തേതിൽ പ്രഗ്നാനന്ദയ്ക്ക് വിജയം. തുടർന്നാണ് രണ്ട് ബ്ലിറ്റ്സ് ഗെയിമുകളിൽ ഇരുവരും ഏറ്റുമുട്ടിയത്. ഇതിൽ ആദ്യത്തേത് 63ാം നീക്കത്തിലും രണ്ടാമത്തേത് 52ാം നീക്കത്തിലും പ്രഗ്നാനന്ദ വിജയിച്ചു. ഇതോടെ നാലാമത്തെ റാപ്പിഡ് ഗെയിമിലും രണ്ട് ബ്ലിറ്റ് സ് ഗെയിമിലും വിജയിച്ച്‌ പ്രഗ്നനാനന്ദ മാഗ്നസ് കാൾസനെതിരെ ഹാട്രിക് വിജയം നേടി. (ആകെ സ്കോർ നില 4-2).

തുടർച്ചയായ മൂന്ന് തോൽവികൾ അഞ്ച് തവണ ലോകചാമ്ബ്യനായ മാഗ്നസ് കാൾസന് താങ്ങാവുന്നതിലപ്പുറമായിരുന്നു.”ഇന്നത്തെ ദിവസം എനിക്ക് ഭയാനകമായി അനുഭവപ്പെടുന്നു. ഇന്നിനി ഉറക്കം കിട്ടില്ല. ഞാൻ ഇന്ന് നല്ല നിലയിൽ ആയിരുന്നില്ല. കുറച്ചുകൂടി നന്നായി കളിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു. അവസാന മൂന്ന് ഗെയിമുകളിൽ തുടർച്ചയായി തോറ്റുപോയത് ശരിക്കും അമ്ബരപ്പുളവാക്കുന്നു.”- ഇതായിരുന്നു അവസാന മൂന്ന് തോൽവികൾ ഏറ്റുവാങ്ങിയ കാൾസൻറെ പ്രതികരണം.

വിജയിച്ച പ്രഗ്നാനന്ദയുമായി ഇന്ത്യയിലെ ചെസ് ബേസ് ഇന്ത്യ എന്ന ചെസ് വാർത്താ പോർട്ടൽ നടത്തിയ അഭിമുഖത്തിൽ ചോദിച്ചത് ചോദ്യം ഇതാണ്: 37500 ഡോളർ സമ്മാനത്തുക നേടിയതാണോ ലോക ചാമ്ബ്യൻ മാഗ്നസ് കാൾസനെ തോൽപിച്ചതാണോ കൂടുതൽ സന്തോഷം നൽകുന്നത്? ഈ ചോദ്യത്തിന് പ്രഗ്നാനന്ദ നൽകിയ മറുപടി ഇതായിരുന്നു:”കാൾസനെ തോൽപിച്ചത്.”

രണ്ടാമത്തെ റാപ്പിഡ് ഗെയിമിൽ ഓപ്പണിംഗ് ഗെയിം അനുസരിച്ച്‌ (ആദ്യത്തെ ഏതാനും കരുനീക്കങ്ങൾ ചേർന്നതാണ് ഓപ്പണിംഗ് ഗെയിം) തനിക്ക് വിജയം ലഭിക്കേണ്ടതായിരുന്നു എന്ന് കാൾസൻ. പക്ഷെ ഈ മത്സരം സമനിലയിൽ അവസാനച്ചു. “പ്രഗ്നാനന്ദ നന്നായി പ്രതിരോധിച്ച്‌ കളിച്ചു. വിജയിക്കുമെന്ന് ഞാൻ കരുതി. പ്രഗ്നാനന്ദ ഒരു സൂചിപ്പഴുതിൻറെ പിഴവ് പോലും വരുത്തിയില്ല. പ്രഗ്നാനാനന്ദ നന്നായി കളിച്ചു.”

റാപ്പിഡിൽ മൂന്നാം ഗെയിം ജയിച്ച കാൾസന് നാലാമത്തെ റാപ്പിഡിൽ സമനില മതിയായിരുന്നു ഫൈനലിൽ വിജയിയാകാൻ. പക്ഷെ ഇവിടെയാണ് നിശ്ചയദാർഡ്യത്തോടെ കളിച്ച പ്രഗ്നാനന്ദ മാഗ്നസ് കാൾസനിൽ നിന്നും വിജയം തട്ടിയെടുത്തത്. എളുപ്പമല്ലാത്ത ദൗത്യം. സമനിലയാക്കാൻ പരിശ്രമിക്കുന്ന മാഗ്നനസ് കാൾസൻറെ ഉള്ളുകള്ളി മനസ്സിലാക്കിയ പ്രഗ്നാനന്ദ പറയുന്നത് കേൾക്കുക:” മാഗ്നസ് കാൾസൻ വെറുതെ നേരമ്ബോക്കായി കളിക്കുന്നത് പോലെ തോന്നി. ഞാനും നേരമ്ബോക്കു പോലെ കളിച്ചു. പക്ഷെ അയാൾ നൽകിയ ഓരോന്നും (ഓരോ കരുക്കളെയും) ഞാൻ വെട്ടിയെടുത്തു.”.അന്യോന്യം കരുക്കളെ വെട്ടിമാറ്റിക്കൊണ്ടുള്ള ഒരു ഗെയിമായിരുന്നു ഇത്. തമാശ പോലെ തോന്നിക്കുന്ന ഗെയിം. ഇതിൽ 16ാം നീക്കത്തിൽ കാൾസൻ കാലാളെ ബി5 എന്ന കള്ളിയിലേക്ക് നീക്കിയ പിഴവ് പ്രഗ്നാനന്ദ മുതലാക്കുകയായിരുന്നു. പ്രഗ്നാനന്ദ പറയുന്നത് ലോകചാമ്ബ്യനെതിരെ താൻ തിരിച്ചുവരവ് നടത്തിയ ഈ നാലാം ഗെയിമാണ് തന്നെ സന്തുഷ്ടനാക്കുന്നത് എന്നാണ്. ഈ വിജയമാണ് 2-2 സമനിലയിൽ കലാശിച്ചതോടെ കളി ബ്ലിറ്റ്സ് ഗെയിമിലേക്ക് നീണ്ടത്.

മെൽറ്റ് വാട്ടേഴ്സ് ചാമ്ബ്യൻസ് ചെസ് ടൂറിൽ നടന്ന ആറാമത്തെ ടൂർണ്ണമെൻറാണ് എഫ് ടിഎക്സ് ക്രിപ്റ്റ് ചെസ്. ആറ് ഗെയിം കഴിഞ്ഞപ്പോൾ പ്രഗാനന്ദനയുടെ റാങ്ക് മൂന്നാം സ്ഥാനത്താണ്. ഒന്നാമത് മാഗ്നസ് കാൾസനും രണ്ടാമത് ചൻ ക്രിസ്റ്റോപ് ഡൂഡ.യും ഇനി നാല് ടൂർണ്ണമെൻറുകൾ കൂടി ബാക്കിയുണ്ട്.