Monday
12 January 2026
33.8 C
Kerala
HomeIndiaനിത്യാനന്ദയ്ക്കെതിരെ പീഡനക്കേസിൽ ജാമ്യമില്ലാ വാറൻറ്

നിത്യാനന്ദയ്ക്കെതിരെ പീഡനക്കേസിൽ ജാമ്യമില്ലാ വാറൻറ്

വിവാദ ആൾദൈവം നിത്യാനന്ദയ്ക്കെതിരെ പീഡനക്കേസിൽ ജാമ്യമില്ലാ വാറൻറ്. ബെംഗളൂരു രാമനഗര സെഷൻസ് കോടതിയാണ് വാറൻറ് പുറപ്പെടുവിച്ചത്.

തെന്നിന്ത്യൻ നടിയായ രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ വിവാദ ലൈംഗിക ടേപ്പ് പുറത്തുവിട്ടതിനെ തുടർന്നുള്ള കേസിലാണ് നടപടി. നിത്യാനന്ദയുടെ മുൻ ഡ്രൈവർ ലെനിൻ കറുപ്പൻ ആണ് 2010 മാർച്ച്‌ രണ്ടിന് സ്വകാര്യ ടിവി ചാനലുകളിലൂടെ ലൈംഗിക ടേപ്പ് പുറത്തുവിട്ടത്.

നിത്യാനന്ദയ്ക്കെതിരെ കോടതി ഒട്ടേറെ സമൻസുകൾ പുറപ്പെടുവിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറന്റ്. നേരത്തെ ഇയാൾക്കെതിരെ വാറൻറ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും നിത്യാന്ദ കോടതിയിൽ ഹാജരായിരുന്നില്ല. ഇയാൾ എവിടെയാണെന്ന് പൊലീസിന് കണ്ടെത്താനും കഴിഞ്ഞില്ല. കേസിൽ വിചാരണ ആരംഭിച്ചു, മൂന്ന് സാക്ഷികളെ വിസ്തരിച്ചു. എന്നാൽ പ്രതി നിത്യാനന്ദയുടെ അഭാവത്തിൽ വിചാരണ കഴിഞ്ഞ മൂന്ന് വർഷമായി സ്തംഭിച്ചിരിക്കുകയാണ്.

RELATED ARTICLES

Most Popular

Recent Comments