ആൾക്കൂട്ട കൊലപാതകങ്ങളെക്കുറിച്ചുള്ള രാജസ്ഥാൻ ബിജെപി മുൻ എംഎൽഎയുടെ വീഡിയോ വിവാദമാകുന്നു. ഗോഹത്യ നടത്തുന്നവരെ കൊല്ലാനാണ് ആഹ്വാനം ചെയ്തത്. മുന്‍ എംഎല്‍എയായ ഗ്യാന്‍ ദേവ് അഹൂജയാണ് വിവാദ പരാമര്‍ശം നടത്തിയത്.
പ്രവര്‍ത്തകരുമായി സംവദിക്കുന്ന വീഡിയോ കോളിലാണ് അഹൂജ കൊലപാതകത്തിന് ആഹ്വാനം നടത്തിയത്. ഗോഹത്യയില്‍ ഏര്‍പ്പെടുന്നവരെ കൊല്ലണമെന്നും ഇതുവരെ അഞ്ച് പേരെ കൊന്നിട്ടുണ്ടെന്നും അഹൂജ പറഞ്ഞു. റഖ്ബര്‍ ഖാന്, പെഹ്ലൂ ഖാന് എന്നിവര്‍ കൊല്ലപ്പെട്ട ലാലവണ്ടി, ബെഹ്റോര്‍ ഗോരക്ഷാ ആക്രമങ്ങണളെപ്പറ്റിയാണ് താന്‍ സംസാരിക്കുന്നതെന്ന സൂചനയും അദേഹം നല്കി.
കൊല്ലാന്‍ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും ഗോരക്ഷാ കുറ്റവാളികളെ കുറ്റവിമുക്തരാക്കുകയും ജാമ്യം ഉറപ്പാക്കുകയും ചെയ്യുമെന്നും അഹൂജ വീഡിയോയില്‍ പറയുന്നുണ്ട്.
വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ, ഐപിസി 153 എ വകുപ്പ് പ്രകാരം വര്‍ഗീയ സംഘര്‍ഷം പ്രചരിപ്പിച്ചതിന് അഹൂജക്കെതിരെ പോലീസ് കേസെടുത്തു.