ജനങ്ങളെ ഭീതിയിലാഴ്ത്തിയ നഗ്‌ന കള്ളനെ പൊലിസ് കുടുക്കിയത് ശാസ്ത്രീയമായ അന്വേഷണത്താല്‍

0
105

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ നഗ്‌ന കള്ളനെ പൊലിസ് കുടുക്കിയത് ശാസ്ത്രീയമായ അന്വേഷണത്താല്‍.

തമിഴ്‌നാട് നീലഗിരിഗൂഢല്ലൂര്‍ ബിദര്‍ കാട് സ്വദേശിയും വയനാട്ടില്‍ താമസക്കാരനുമായ അബ്ദുള്‍ റഹ്‌മാന്റെ മകന്‍ അബ്ദുള്‍ കബീര്‍ എന്ന വാട്ടര്‍ മീറ്റര്‍ കബീറിനെയാണ് (56) എ.സി.പി ടി.കെ രത്‌നകുമാര്‍, കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എ. ബിനു മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അതിവിദഗ്ദ്ധമായി പിടികൂടിയത്. ഇതോടെ കഴിഞ്ഞ പത്തുദിവസമായി തുടരുന്ന ജനങ്ങളുടെ ആശങ്കയാണ് അവസാനിച്ചത്.

വീണ്ടും മോഷണത്തിനായി ഇന്നലെ ഉച്ചയോടെ കണ്ണൂരില്‍ എത്തിയപ്പോഴാണ് കെ.എസ്.ആര്‍.ടി.സി. സ്റ്റേഷനില്‍ വെച്ച്‌ പൊലിസ്‌അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പൂര്‍ണനഗ്‌നനായി മോഷണത്തിന് ഇറങ്ങിയ അബ്ദുള്‍ കബീറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.കക്കാട്,കണ്ണൂര്‍ ടൗണ്‍ പരിസരം, താഴെ ചൊവ്വ, മേലേ ചൊവ്വ പരിസരങ്ങളിലാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി മോഷ്ടാവ് എത്തിയിരുന്നത്.

പൂര്‍ണ്ണ നഗ്നനായാണ് മാസ്‌ക്‌വെച്ചുഇയാള്‍ മോഷ്ടിക്കാന്‍ ഇറങ്ങുന്നത്. ആദ്യം വാതിലില്‍ മുട്ടി ശബ്ദമുണ്ടാക്കി വീട്ടിനുള്ളില്‍ ആളുകളുണ്ടോയെന്ന് അറിയും. ആരെങ്കിലും വീടിന്റെ വാതില്‍ തുറന്നാല്‍ ആ പ്രദേശത്തു നിന്ന് ഓടി രക്ഷപ്പെടും. ആരും വാതില്‍ തുറന്നില്ല എങ്കില്‍ ആ വീട്ടില്‍ മോഷണം നടത്തും. ഇതാണ് ഇയാളുടെ മോഷണ രീതിയെന്ന് പോലീസ് പറഞ്ഞു. പ്രതിക്ക്‌കോഴിക്കോട് ,മലപ്പുറം, വയനാട് ജില്ലകളിലായി 11 ഓളം മോഷണ കേസുകളുണ്ടെന്ന് ടൗണ്‍ പോലീസ് അറിയിച്ചു.

വാട്ടര്‍ മീറ്റര്‍ മോഷണത്തിലൂടെ കുപ്രസിദ്ധി നേടിയതോടെയാണ് കബീറിന് വാട്ടര്‍ മീറ്റര്‍ കബീറെന്ന ഇരട്ടപ്പേര് വീണത്. മേലെചൊവ്വ വാട്ടര്‍ ടാങ്ക് പരിസരത്തുള്ള വീട്ടില്‍ മോഷണത്തിനായി കയറിയപ്പോള്‍ ഇയാളുടെ ചെരുപ്പ് കണ്ടെത്തിയതാണ് കേസില്‍ പൊലിസിന് തുമ്ബായത്. ആളുകളുടെ ശബ്ദംകേട്ട് ഓടുമ്ബോള്‍ വാട്ടര്‍ ടാപ്പില്‍തട്ടി കബീര്‍വീഴുകയായിരുന്നു. ഇയാള്‍ക്കെതിരെ വ്യക്തമായ തെളിവ് കണ്ടെത്തിയതോടെ

ഇവിടെ താന്‍ മോഷ്ടിക്കാന്‍ കയറിയെന്നു കബീര്‍പൊലിസിനോട്് സമ്മതിച്ചിട്ടുണ്ട്. താഴെചൊവ്വ,താണ ധനലക്ഷ്മി ആശുപത്രിക്ക് സമീപം, ബിഷപ്പ് ഹൗസിന് സമീപം എന്നിവടങ്ങളിലെ വീടുകളിലും ഇയാള്‍ മോഷണത്തിനായി കയറിയിട്ടുണ്ടെന്ന് മൊഴി നല്‍കിയിട്ടുണ്ട്. നന്നായി മലയാളം സംസാരിക്കുന്ന കബീര്‍ ആദ്യമൊക്കെ കുറ്റം നിഷേധിച്ചുവെങ്കിലും പൊലിസ് സി.സി.ടി.വി ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധന നടത്തിയതിനു ശേഷം സ്ഥിരീകരിക്കുകയായിരുന്നു.