Monday
12 January 2026
27.8 C
Kerala
HomeKeralaതാമരശ്ശേരി ചുങ്കം ഫോറസ്റ്റ് ഓഫീസിന് സമീപത്ത് വെച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു

താമരശ്ശേരി ചുങ്കം ഫോറസ്റ്റ് ഓഫീസിന് സമീപത്ത് വെച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു

താമരശ്ശേരി ചുങ്കം ഫോറസ്റ്റ് ഓഫീസിന് സമീപത്ത് വെച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. പനംതോട്ടം ഓർക്കിഡ് ഹൗസിംഗ് കോളനിയിലെ താമസക്കാരിയായ ഫാത്തിമ സാജിത (30) ആണ് മരിച്ചത്.

കുട്ടിയെ സ്കൂൾ ബസ്റ്റിൽ കയറ്റി നിൽക്കുമ്പോൾ ബാലുശ്ശേരി ഭാഗത്തു നിന്നും ചുങ്കം ഭാഗത്തേക്ക് വന്ന റോഡ് കരാറുകാരായ ശ്രീ ധന്യ കൺസ്ട്രക്ഷൻ എന്ന കമ്പനിയുടെ ടിപ്പറാണ് ശരീരത്തിൽ കയറി ഇറങ്ങിയത്. യുവതി സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു.

ഭർത്താവ്: ആബിദ്. മക്കൾ: സമാൻ, ദിയ, ദിൽസാൻ. ആരിഫ്.

കോരങ്ങാട് മജീദ് മാസ്റ്ററുടെ മകളാണ്.

കഴിഞ്ഞ ദിവസം ചെക്ക് പോസ്റ്റിന് സമീപം വെച്ച് ഇതേകരാറുകാരുടെ ടിപ്പർ പിന്നിലേക്ക് എടുത്തപ്പോൾ സ്കൂട്ടറിന് മേലെ കയറി ഇറങ്ങിയിരുന്നു. തലനാരിഴക്കാണ് യുവതി രക്ഷപ്പെട്ടത്.

RELATED ARTICLES

Most Popular

Recent Comments