Saturday
20 December 2025
17.8 C
Kerala
HomeIndiaഎൻഎസ്എ അജിത് ഡോവലിന്റെ വീട്ടിലെ സുരക്ഷാ വീഴ്ചയെ തുടർന്ന് മൂന്ന് സിഐഎസ്എഫ് കമാൻഡോകളെ പിരിച്ചുവിട്ടു

എൻഎസ്എ അജിത് ഡോവലിന്റെ വീട്ടിലെ സുരക്ഷാ വീഴ്ചയെ തുടർന്ന് മൂന്ന് സിഐഎസ്എഫ് കമാൻഡോകളെ പിരിച്ചുവിട്ടു

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വസതിയിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് സെന്റർ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ (സിഐഎസ്എഫ്) മൂന്ന് കമാൻഡോകളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.
2022 ഫെബ്രുവരി 16ന് രാവിലെ ഡോവലിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലേക്ക് കാറുമായി കടക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് നടപടി.

കാറില്‍ എത്തിയയാളെ സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. പിടികൂടിയ ശേഷം, തന്റെ ശരീരത്തില്‍ ഒരു ചിപ്പ് ഉണ്ടെന്നും റിമോട്ട് ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിക്കാനാകുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയെങ്കിലും അന്വേഷണത്തില്‍ ഇയാളുടെ ശരീരത്തില്‍ ചിപ്പ് കണ്ടെത്താനായില്ല. കര്‍ണാടക സ്വദേശിയായ ഇയാള്‍ എസ് യു വിയുമായാണ് അജിത് ഡോവലിന്റെ വീട്ടിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചത്. ഇയാളുടെ മാനസിക നില തൃപ്തികരമല്ലെന്നാണ് പോലീസ് പറയുന്നത്. ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് ഇയാളെ ചോദ്യം ചെയ്തത്.

ഡല്‍ഹിയിലെ ഏറ്റവും സുരക്ഷിതമായ പ്രദേശമായ ലുട്ടിയന്‍സ് സോണിലെ 5 ജന്‍പഥ് ബംഗ്ലാവിലാണ് അജിത് ഡോവല്‍ താമസിക്കുന്നത്. നേരത്തെ മുന്‍ പ്രധാനമന്ത്രി ഇന്ദര്‍ കുമാര്‍ ഗുജ്‌റാള്‍ ഇവിടെ താമസിച്ചിരുന്നു. ഡോവലിന്റെ ബംഗ്ലാവിനു സമീപം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും ബംഗ്ലാവുമുണ്ട്. Z+ കാറ്റഗറി സുരക്ഷയാണ് ഡോവലിന് ലഭിച്ചത്. സിഐഎസ്‌എഫ് കമാന്‍ഡോകള്‍ക്കാണ് സുരക്ഷാ ചുമതല.

 

RELATED ARTICLES

Most Popular

Recent Comments