Thursday
1 January 2026
30.8 C
Kerala
HomeIndiaസവർക്കർ പോസ്റ്ററിനെച്ചൊല്ലി കർണാടകയിലെ ശിവമൊഗ്ഗയിൽ സംഘർഷം

സവർക്കർ പോസ്റ്ററിനെച്ചൊല്ലി കർണാടകയിലെ ശിവമൊഗ്ഗയിൽ സംഘർഷം

നേരത്തെ ചില വലതുപക്ഷ പ്രവർത്തകർ അമീർ അഹമ്മദ് സർക്കിളിൽ സവർക്കറുടെ പോസ്റ്റർ സ്ഥാപിച്ചിരുന്നു.

ആഗസ്റ്റ് 15 തിങ്കളാഴ്ച കർണാടകയിലെ ശിവമോഗയിലെ ഗാന്ധി ബസാർ മേഖലയിൽ കത്തിക്കുത്തേറ്റ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടു. 75-ാം സ്വാതന്ത്ര്യദിനത്തിൽ അമീർ അഹമ്മദ് സർക്കിളിൽ പതിച്ച വി ഡി സവർക്കറുടെ പോസ്റ്ററുമായി ബന്ധപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ഇത് സംഭവിച്ചത്.

കുത്തേറ്റ പ്രേം സിംഗ് എന്നയാളെ കൂടുതൽ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നിലെ കാരണം ഉടൻ അറിവായിട്ടില്ല.

നേരത്തെ ചില വലതുപക്ഷ പ്രവർത്തകർ അമീർ അഹമ്മദ് സർക്കിളിൽ സവർക്കറുടെ പോസ്റ്റർ സ്ഥാപിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഏതാനും മുസ്ലീം യുവാക്കൾ പോലീസ് സേനയുടെ സാന്നിധ്യത്തിൽ സവർക്കറുടെ പോസ്റ്റർ നീക്കം ചെയ്യാൻ ശ്രമിച്ചു.

RELATED ARTICLES

Most Popular

Recent Comments