കേരളത്തിൽ നിന്നുള്ള 8 പോലീസ് ഉദ്യോഗസ്ഥർക്ക് മെഡൽ

0
65

രാജ്യത്തെ മികച്ച അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പോലീസ് മെഡല്‍ പ്രഖ്യാപനത്തില്‍ കേരളത്തില്‍ നിന്നുള്ള എട്ട് ഉദ്യോഗസ്ഥര്‍. മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചതില്‍ രണ്ട് പേര്‍ ജില്ലാ പോലീസ് മേധാവികളാണ്.

കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്, വടകര റൂറല്‍ എസ്പി ആര്‍. കറുപ്പസാമി എന്നിവരാണ് പോലീസ് മേധാവികള്‍. എഐജി ആര്‍ ആനന്ദ്, ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍, വിജുകുമാര്‍ നളിനാക്ഷന്‍, ഇന്‍സ്പെക്ടര്‍മാരായ വി.എസ്. വിപിന്‍, ആര്‍. കുമാര്‍ സബ് ഇന്‍സ്പെക്ടര്‍ മാഹിന്‍ സലിം എന്നിവരാണ് മെഡലിന് അര്‍ഹരായ കേരളത്തില്‍ നിന്നുള്ള ബാക്കിയുള്ളവര്‍.

151 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തവണ അന്വേഷണ മികവിന് മെഡല്‍ നല്‍കുക. ഇതില്‍ 15 പേര്‍ സിബിഐയിലെ ഉദ്യോഗസ്ഥരാണ്. അഞ്ചുപേര്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലും അഞ്ചുപേര്‍ എന്‍ഐഎ ഉദ്യോഗസ്ഥരുമാണ്.