ഭാര്യയുടെ 200 പവൻ സ്വർണം മോഷ്ടിച്ച് കാമുകിക്ക് കാർ വാങ്ങി; ഭർത്താവ് അറസ്റ്റിൽ

0
90

കാമുകിക്ക് സമ്മാനമായി നൽകാൻ കാർ വാങ്ങുന്നതിനായി സ്വന്തം ഭാര്യയുടെ ആഭരണങ്ങൾ കവർന്ന ഭർത്താവ് അറസ്റ്റിൽ. ചെന്നൈ പൂനമല്ലിയിൽ ശേഖർ(40) ആണ് പിടിയിലായത്. ശേഖറുമായി അഭിപ്രായഭിന്നതയുണ്ടായതിനെ തുടർന്ന് രണ്ട് വർഷമായി ഭാര്യ സ്വന്തം വീട്ടിലാണ്. എന്നാൽ ഇവരുടെ സ്വർണം ഭർതൃവീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

സ്വർണം തിരിച്ചെടുക്കാനായി എത്തിയപ്പോൾ ഷെൽഫിൽ സൂക്ഷിച്ചിരുന്ന 300 പവനിൽ 200 പവൻ കാണാനില്ലായിരുന്നു. ഉടൻ തന്നെ ശേഖറിന്റെ ഭാര്യ പൊലീസിൽ പരാതിപ്പെട്ടു. എന്നാൽ വീട്ടിൽ സ്വർണം ഉണ്ടായിരുന്ന വിവരം തനിക്കറിയില്ലായിരുന്നു എന്നാണ് ശേഖർ പൊലീസിന് നൽകിയ മൊഴി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സ്വർണം മോഷ്ടിച്ചെന്ന് ശേഖർ സമ്മതിച്ചത്.

ഭാര്യ പിണങ്ങിപ്പോയതിന് പിന്നാലെ 22കാരിയായ സ്വാതി എന്ന പെൺകുട്ടിയുമായി ശേഖർ പ്രണയത്തിലായിരുന്നു. സ്വർണം വിറ്റ് പുതിയ കാർ വാങ്ങി സ്വാതിക്ക് നൽകിയതായി ഇയാൾ പൊലീസിനോട് കുറ്റസമ്മതം നടത്തി.