1000 കി​ലോ ചെ​മ്മീ​ന്‍ പി​ടി​കൂ​ടി

0
78

ഒ​മാ​നി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും വ്യാ​പാ​ര​ത്തി​നും താ​ല്‍​കാ​ലി​ക നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍, വി​ല്‍​പ​ന​ക്കാ​യി വെ​ച്ചി​രു​ന്ന ആ​യി​രം കി​ലോ ചെ​മ്മീ​ന്‍ മ​സ്ക​ത്തി​ല്‍ പി​ടി​കൂ​ടി.

മ​ത്സ്യ​ബ​ന്ധ​ന-​വ്യാ​പാ​ര നി​രോ​ധ​ന കാ​ല​യ​ള​വി​ല്‍ വ​ള​ര്‍​ത്തു​മ​ത്സ്യ​വും ഇ​റ​ക്കു​മ​തി ചെ​യ്ത മത്സ്യ​വും മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ്​ മ​സ്ക​ത്ത്​ ഗ​വ​ര്‍​ണ​റേ​റ്റി​ലെ ഫി​ഷ​റീ​സ് ക​ണ്‍​ട്രോ​ള്‍ ടീം ​ആ​യി​രം കി​ലോ മീ​ന്‍ ക​ണ്ടു​കെ​ട്ടി​യ​തെ​ന്ന്​ കൃ​ഷി, മ​ത്സ്യ​വി​ഭ​വ, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഫിഷറീസ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ചെമ്മീന്‍ പിടികൂടിയത്. കൃഷി,മത്സ്യബന്ധന സമ്പത്ത്,ജലവിഭവ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.