ഒമാനില്‍ മത്സ്യബന്ധനത്തിനും വ്യാപാരത്തിനും താല്കാലിക നിരോധനം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍, വില്പനക്കായി വെച്ചിരുന്ന ആയിരം കിലോ ചെമ്മീന്‍ മസ്കത്തില് പിടികൂടി.
മത്സ്യബന്ധന-വ്യാപാര നിരോധന കാലയളവില്‍ വളര്ത്തുമത്സ്യവും ഇറക്കുമതി ചെയ്ത മത്സ്യവും മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇക്കാരണത്താലാണ് മസ്കത്ത് ഗവര്‍ണറേറ്റിലെ ഫിഷറീസ് കണ്ട്രോള് ടീം ആയിരം കിലോ മീന്‍ കണ്ടുകെട്ടിയതെന്ന് കൃഷി, മത്സ്യവിഭവ, ജലവിഭവ മന്ത്രാലയം അറിയിച്ചു.
ഫിഷറീസ് കണ്ട്രോള് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ചെമ്മീന്‍ പിടികൂടിയത്. കൃഷി,മത്സ്യബന്ധന സമ്പത്ത്,ജലവിഭവ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.