മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136.05 അടിയായി; ഷട്ടര്‍ നാളെ തുറക്കാൻ സാധ്യത

0
95

ശമനമില്ലാതെ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ നാളെ തുറക്കാൻ സാധ്യത . ജലനിരപ്പ് 136.05 അടിയിലെത്തിയതിനെ തുടർന്ന് തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് നല്‍കി.

അതേസമയം, . മഴ വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ വിവിധ ഡാമുകള്‍ തുറക്കാനും കൂടുതല്‍ വെള്ളം ഒഴുക്കാനും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി മലമ്പുഴ ഡാം നാളെ രാവിലെ ഒന്‍പത് മണിയോടെ തുറന്നേക്കും. കല്‍പ്പാത്തി,ഭാരതപ്പുഴ, മുക്കൈ പുഴയോരവാസികള്‍ ജാഗ്രത പാലിക്കണം.

ഇടുക്കി ജില്ലയിലെ കല്ലാര്‍ അണക്കെട്ട് തുറന്നേയ്ക്കും. ഇതിനെ തുടർന്ന് കല്ലാര്‍ പുഴയോരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമില്‍ നിന്ന് കൂടുതല്‍ ജലം ഒഴുക്കും. തെന്മല ഡാം നാളെ രാവിലെ 11 ന് തുറക്കും. പെരിങ്ങല്‍കുത്ത് ഡാമിന്‍റെ നാലാമത്തെ ഷട്ടര്‍ തുറന്നു. ചിമ്മിനി ഡാമിലെ കൂടുതല്‍ വെള്ളം തുറന്നുവിടുകയാണ്. കുറുമാലി പുഴക്കരയിലുള്ളവര്‍ മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള ഷോളയാര്‍ അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു.