Wednesday
17 December 2025
26.8 C
Kerala
HomeEntertainmentസീതാ രാമം ആദ്യ ഷോ കണ്ട് നിറകണ്ണുകളോടെ ദുല്‍ഖര്‍

സീതാ രാമം ആദ്യ ഷോ കണ്ട് നിറകണ്ണുകളോടെ ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന സീതാ രാമം റിലീസ് ആയിരിക്കുകയാണ്. റൊമാന്റിക്ക് ഡ്രാമയായി അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് വരുന്നത്.ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം കരയുന്ന അണിയറ പ്രവര്‍ത്തകരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദുല്‍ഖറും, നായികയായ മൃണാള്‍ താക്കൂറും .ചിത്രത്തിന്റെ സംവിധായകനായ ഹനു രാഘവപ്പുടിയെ ആലിംഗനം ചെയ്താണ് ഇരുവരും സന്തോഷം പങ്കുവെക്കുന്നത്. സന്തോഷം കരച്ചിലായി അവസാനിക്കുന്നതും വീഡിയോയില്‍ കാണാം.

ഇന്ത്യയില്‍ പ്രദര്‍ശനം തുടങ്ങുന്നതിന് മുമ്പ് തന്നെ യു.എസില്‍ ചിത്രത്തിന്റെ പ്രിമിയര്‍ നടന്നിരുന്നു. അവിടെ നിന്നും ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തിനും ചിലര്‍ എടുത്ത് പറയുന്നുണ്ട്. ഇമോഷന്‍സ് നന്നായി തന്നെ ദുല്‍ഖര്‍ കൈകാര്യം ചെയ്തു എന്നാണ് ചിത്രം ആദ്യ ഷോ കണ്ടവരുടെ അഭിപ്രായങ്ങള്‍.

ദുല്‍ഖര്‍ സല്‍മാന്‍-മൃണാള്‍ താക്കൂര്‍ കെമിസ്ട്രി നന്നായി തന്നെ സിനിമ കാണുന്നവരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു എന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. രശ്മിക മന്ദാനയുടെ അഫ്രീന്‍ എന്ന കഥാപാത്രവും കയ്യടികള്‍ നേടുന്നുണ്ട്. ചിത്രത്തിന് മികച്ച ബുക്കിങായിരുന്നു തെലുങ്കില്‍ ലഭിച്ചത്. പക്ഷെ കേരളത്തില്‍ കുറഞ്ഞ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രം കാലാവസ്ഥയെയും മറ്റ് വെല്ലുവിളികളെയും മറികടക്കുമോ എന്ന് കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.

RELATED ARTICLES

Most Popular

Recent Comments