കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടൽ

0
113

കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടൽ. ജനവാസമേഖലയ്ക്ക് പുറത്താണ് ഉരുള്‍ പൊട്ടിയത്. കൂട്ടിക്കൽ വെമ്പാലമുക്കുളം മേഖലയിൽ ഉരുൾപൊട്ടൽ. ജനവാസമേഖലയ്ക്ക് പുറത്താണ് ഉരുള്‍ പൊട്ടിയത്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ട് ഫയർഫോഴ്‌സ് യൂണിറ്റുകൾ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.

അതേസമയം സംസ്ഥാനത്ത് ഇന്നും മഴ തുടരും. 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട് മുതൽ പത്തനംതിട്ട വരെയുള്ള ജില്ലകളിലാണ് അലർട്ടുള്ളത്.മലയോരമേഖലകളില്‍ അതീവ ജാഗ്രത തുടരണമെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കൂടാതെ തിരുവല്ല, കോതമംഗലം, മൂവാറ്റുപുഴ, ചാലക്കുടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.എംജി സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും.