Saturday
20 December 2025
21.8 C
Kerala
HomeKeralaകനത്ത മഴ: ഒൻപത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

കനത്ത മഴ: ഒൻപത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഒൻപത് ജില്ലകളില്‍  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് .ഇന്ന് അവധി പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, വയനാട്, എറണാകുളം, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  അവധി പ്രഖ്യാപിച്ചു. ഇന്നും ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണ്. പത്തനംതിട്ട മുതല്‍ പാലക്കാട് വരെയും കണ്ണൂര്‍ ജില്ലയിലുമാണ് ഇന്നലെ റെഡ് അലര്‍ട്ടുള്ളത്.

അറബിക്കടലില്‍ ശക്തിയാര്‍ജിച്ച കാറ്റ് വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിനൊപ്പമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നത്. കാലാവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നത് പെട്ടെന്നാണെന്നും വലിയ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്നും റവന്യുമന്ത്രി കെ.രാജന്‍ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments