മഴയെ തുടർന്ന് മൂവാറ്റുപുഴയിൽ പാലത്തിന്‍റെ അപ്രോച്ച് റോഡില്‍ വൻ കുഴി; ആശങ്കയിൽ നാട്ടുകാർ

0
178

മുവാറ്റുപുഴ കച്ചേരിത്താഴം പാലത്തിനു സമീപം വലിയ കുഴി രൂപപ്പെട്ടു. ഇത് വലുതാകുന്നതിനെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഇപ്പോൾ പഴയ പാലത്തിലൂടെയാണ് വാഹനങ്ങൾ കടത്തി വിടുന്നത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ഇവിടെ കുഴി രൂപപ്പെട്ടത്.

പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. നഗരത്തിലും എംസി റോഡിലും വൻഗതാഗതക്കുരുക്കിനു സാധ്യത ഉള്ളതിനാൽ പൊലീസ് സംഘവും സ്ഥലത്തുണ്ട്. അപ്രോച്ച് റോഡിനടിയില്‍ മണ്ണ് ഒലിച്ചുപോയെന്ന സംശയമുള്ളതിനാല്‍ വിശദമായ പരിശോധന ഇന്ന് ഉണ്ടാകും.

പോലീസ് സ്ഥലത്തെത്തി ബാരിക്കേഡ് വച്ച് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഗതാഗതം വൺവേ ആക്കിയിട്ടുണ്ട്. പാലത്തിനു സമീപം റോഡിൽ ജനതാ ബിൽഡിങ്സിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ഗർത്തം. വിദഗ്ധ പരിശോധനയിൽ മാത്രമേ ഗർത്തത്തിൻ്റെ ആഴം വ്യക്തമാവുകയുള്ളൂ.