കോമ്മൺവെൽത് ഗെയിംസിൽ 2 മെഡലുകൾ കൂടി സ്വന്തമാക്കി ഇന്ത്യ

0
94

2022 ബർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ 2 മെഡലുകൾ കൂടി സ്വന്തമാക്കി.

വനിതാ ജൂഡോയിൽ വെള്ളി മെഡൽ നേടി ഷുശീലാ ദേവി ലിക്മാബാം ഇന്ത്യക്ക് ഏഴാം മെഡൽ നേടി കൊടുത്തു. നേരത്തെ ക്വാർട്ടർ ഫൈനലിൽ ഹാരിയറ്റ് ബോൺഫേസിനെ പരാജയപ്പെടുത്തിയ ഷുശീല, സെമിയിൽ മൗറീഷ്യസിന്റെ പ്രിസില്ല മൊറാൻഡിനെ തോൽപ്പിച്ച് രണ്ടാം ജയം നേടി മെഡൽ ഉറപ്പിച്ചു. വെള്ളി ഉറപ്പായതോടെ, സുശീല സ്വർണം കരസ്ഥമാക്കാൻ ശ്രെമിച്ചുവെങ്കിലും, ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ മൈക്കിള വൈറ്റ്‌ബൂയിയോട് തോറ്റു, എന്നിരുന്നാലും അവളുടെ രണ്ടാം CWG മെഡൽ ഉറപ്പാക്കി.

ബിർമിംഗ്ഹാമിൽ നടന്ന CWG 2022-ൽ ജൂഡോയിൽ വെങ്കല മെഡൽ നേടി വിജയ് കുമാർ യാദവ്.

ഈ വിജയത്തോടെ യാദവ് 2022-ലെ ബർമിംഗ്ഹാമിൽ ഇന്ത്യക്ക് എട്ടാം മെഡൽ നേടിക്കൊടുത്തു. പുരുഷൻമാരുടെ 60 കിലോഗ്രാം ജൂഡോ ഇനത്തിലാണ് വെങ്കല മെഡൽ സ്വന്തമാക്കിയത് .വിജയ് കുമാർ വെങ്കല മെഡൽ മത്സരത്തിന്റെ ആദ്യ മിനിറ്റിൽ പെട്രോസ് ക്രിസ്‌റ്റൊഡൗലിഡസിനെ അതിവേഗം പണിയെടുപ്പിച്ച് ഇന്ത്യക്ക് മെഡൽ നേടിക്കൊടുത്തു.