കളമശേരി ബസ്‌ കത്തിക്കൽ; തടിയന്റവിട നസീർ ഉൾപ്പെടെ മൂന്നുപ്രതികൾക്ക്‌ ഏഴ്‌ വർഷം തടവ്‌

0
129

കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ മൂന്ന്‌ പ്രതികൾക്ക്‌ ഏഴ്‌ വർഷം തടവ്‌ ശിക്ഷ. തടിയൻറവിട നസീർ, സാബിർ എന്നീ പ്രതികൾക്ക് ഏഴുവർഷവും താജുദ്ദീന് ആറ്‌ വർഷം തടവും പിഴയുമാണ് ശിക്ഷ. തടിയൻറവിട നസീറിന് 1,75000 രൂപ പിഴയും സാബിറിന് 1.75000 രൂപയും താജുദ്ദീന് 1, 10000 രൂപയും പിഴ ചുമത്തിയിട്ടുണ്ട്. കൊച്ചി എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്.

വിചാരണ പൂ‍ർത്തിയാക്കാതെയാണ് മൂന്ന് പ്രതികൾക്ക് കോടതി ഇന്ന് ശിക്ഷ വിധിച്ചത്. എൻഐഎ ചുമത്തിയ കുറ്റങ്ങൾ സമ്മതിക്കുന്നതായി പ്രതികൾ കോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണിത്. അബ്‌ദുല്‍ നാസർ മദനിയുടെ ഭാര്യ സൂഫിയ മഅ്ദനി ഉള്‍പ്പെടെ കേസില്‍ 13 പ്രതികളുണ്ട്. ഇതിൽ അഞ്ചാം പ്രതി അനുപ് കുറ്റസമ്മതം നടത്തിയതിനെ തുടർന്ന് നേരത്തെ ശിക്ഷ വിധിച്ചിരുന്നു. കുറ്റം സമ്മതിക്കാത്ത പ്രതികളുടെ വിചാരണ ഉടൻ ആരംഭിക്കും.