കോമ്മൺവെയത് ഗെയിംസ്: ഇന്ത്യക്ക് മൂന്നാമത്തെ സ്വർണം

0
109

73 കിലോഗ്രാം പുരുഷന്മാരുടെ ഭാരോദ്വഹനത്തില്‍ അചിന്ത ഷിവലിയാണ് നേട്ടം കൈവരിച്ചത്. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ആറായി ഉയര്‍ന്നു. ഫൈനലില്‍ മലേഷ്യയുടെ എറി ഹിഥായത്ത് മുഹമ്മദിനെ പിന്തള്ളിയാണ് 20-കാരനായ അചിന്ത സ്വര്‍ണ്ണം നേടിയത്.

67 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ 300 കിലോ ഉയർത്തി റിക്കോർഡോടെ ജെറെമി ലാൽറിന്നുങ്കയാണ് ഇന്ത്യക്കായി രണ്ടാമത്തെ സുവർണ നേട്ടം സ്വന്തമാക്കിയത്. 19കാരനായ ജെറെമി മിസോറാം സ്വദേശിയാണ്.

ഭാരോദ്വഹനത്തിൽ ഒളിമ്പിക്സ് മെഡൽ ജേതാവ് മീരാഭായി ചനുവിലൂടെയാണ് ആദ്യ സ്വർണം നേടിയത്. ഭാരോദ്വഹനത്തില്‍ 49 കിലോ ഗ്രാം വിഭാഗത്തിലാണ് മീരാഭായ് റെക്കോർഡോടെ സ്വർണം നേടിയത്. ആകെ 201 കിലോ ഭാരമാണ് മീരാഭായി ഉയർത്തിയത്. സ്നാച്ചില്‍ 84 കിലോയും രണ്ടാം ശ്രമത്തില്‍ 88 കിലോ ഗ്രാമും ഉയര്‍ത്തിയ ചനു ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ മൂന്നാം ശ്രമത്തില്‍ 113 കിലോ ഉയര്‍ത്തി സ്വർണം നേടുകയായിരുന്നു.

ഭാരോദ്വഹനത്തില്‍ നിന്നാണ് ഇന്ത്യയ്ക്ക് ഗെയിംസില്‍ ഇതുവരെ ലഭിച്ച ആറ് മെഡലുകളും സ്വന്തമായത്. വനിതകളുടെ 55 കിലോഗ്രാം വിഭാഗത്തില്‍ മണിപ്പൂരുകാരിയായ ബിന്ധ്യാറാണി ദേവി വെങ്കലം സ്വന്തമാക്കി. സങ്കേത് സര്‍ഗാര്‍ വെള്ളിയും ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു. ജെറമി ലാല്‍റിന്നുംഗ സ്വര്‍ണം നേടി മണിക്കൂറുകള്‍ക്ക് ശേഷമാണ് അചിന്തയുടെ വിജയം. മത്സരത്തിനിടെ ജെറമിക്ക് കൈമുട്ടിന് പരിക്കേറ്റിരുന്നു.