Thursday
18 December 2025
24.8 C
Kerala
HomeKeralaകടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലക്കും സാധ്യത: അഞ്ച് ദിവസത്തേക്ക് അറബിക്കടലിൽ മത്സ്യബന്ധനം പാടില്ല

കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലക്കും സാധ്യത: അഞ്ച് ദിവസത്തേക്ക് അറബിക്കടലിൽ മത്സ്യബന്ധനം പാടില്ല

ഇന്ന്( ജൂലൈ 31) മുതൽ ആഗസ്റ്റ് നാലുവരെ അറബിക്കടലിലും സമീപ പ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാവാനും ഉയർന്ന തിരമാലക്കും സാധ്യയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെയും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രത്തിൻ്റെയും മുന്നറിയിപ്പ്. നാളെ (ആഗസ്റ്റ് ഒന്ന്) രാവിലെ മുതൽ അറബിക്കടലിൽ ഒരു മീറ്ററിൽ അധികം ഉയരത്തിൽ തിരമാലക്ക് സാധ്യത ഉണ്ട്.

ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം അവസാനിക്കുന്നതിനാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോവാൻ കൂടുതൽ സാധ്യത ഉള്ളതിനാലും ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാർഡും പ്രത്യേകം ശ്രദ്ധിക്കണം. അറബിക്കടലിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ യാതൊരു കാരണവശാലും മൽസ്യബന്ധനം നടത്താൻ പാടുള്ളതല്ലെന്നും ജില്ലാ കളക്ടർ ഡോ നവ്ജ്യോത് ഖോസ അറിയിച്ചു.

വേലിയേറ്റത്തിന്റെ നിരക്ക് സാധാരണയിൽ കൂടുതൽ കാണിക്കുന്നതായും മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ മഴയുടെ സാഹചര്യത്തിൽ വേലിയേറ്റ സമയങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത ഉള്ളതുകൊണ്ട് പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കളക്ടർ നിർദേശിച്ചു.

 

RELATED ARTICLES

Most Popular

Recent Comments