ശ്രീലങ്കന്‍ പ്രസിഡന്റ് ഗോത്തബയ രജപക്സെ രാജിവച്ചു. ശ്രീലങ്കന്‍ സ്പീക്കര്‍ക്ക് ഇ മെയില്‍ മുഖേന രാജിക്കത്ത് അയച്ചു. ശ്രീലങ്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ സുരക്ഷിത രാജ്യത്തിലേക്ക് ഒളിച്ചോടിയശേഷമാണ് രാജി. കൊളംബോയില്‍ പടക്കം പൊട്ടിച്ചാണ് പ്രസിഡന്റിന്റെ രാജി പ്രക്ഷോഭകാരികള്‍ ആഘോഷിച്ചത്.
പ്രസിഡന്റിന്റെ രാജി ജനകീയ വിജയമെന്ന് പ്രതിഷേധക്കാർ പറയുന്നു. ഗോട്ടബയയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. സർവ്വകക്ഷി സർക്കാർ നിലവിൽ വരുമെന്ന് പ്രതിക്ഷ പാർട്ടികൾ വ്യക്തമാക്കി.
സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുമെന്നും പ്രതിപക്ഷം പറയുന്നു.