എകെജി സെൻ്റർ ആക്രമണം; സംസ്ഥാനത്ത് സുരക്ഷാ ശക്തമാക്കാൻ പൊലീസ്

0
74

തിരുവനന്തപുരം: എകെജി സെൻ്റർ ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷാ വർധിപ്പിക്കാൻ പൊലീസ്. മുഖ്യമന്ത്രിയുടെയും കെപിസിസി അധ്യക്ഷൻ്റെയും വീടുകള്‍ക്ക് സുരക്ഷ വർധിപ്പിച്ചു. പ്രധാന പാർട്ടി ഓഫീസുകൾക്കും സുരക്ഷാ ഒരുക്കും.

തലസ്ഥാനത്ത് കൂടുതൽ പൊലീസിനെ വിന്യസിക്കും. നൈറ്റ് പെട്രോളിംഗ് ശക്തമാക്കാനും പൊലീസ് ആസ്ഥാനത്ത് നിന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. പ്രശ്നസാധ്യത സ്ഥലങ്ങളിൽ കൂടുതൽ പേരെ വിന്യസിക്കണം.

കണ്ണൂര്‍ ഡിസിസി ഓഫിസിനും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിനും സുരക്ഷകൂട്ടി. കമ്മിഷണറുടെ നേതൃത്വത്തില്‍ സ്ഥിതി വിലയിരുത്തുകയാണ്.