ഫോറിന്‍ പോസ്റ്റ് ഓഫീസ് വഴി 200 എല്‍എസ്ഡി സ്റ്റാമ്പുകള്‍ കടത്തി; മേല്‍വിലാസം നോക്കി കണ്ണൂര്‍ സ്വദേശിയെ കുടുക്കി എക്‌സൈസ്

0
59

കണ്ണൂര്‍: ഫോറിന്‍ പോസ്റ്റ് ഓഫീസ് വഴി കടത്തിയ 200 എല്‍എസ്ഡി സ്റ്റാമ്പുകളുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍. വികാസ് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. പോളണ്ടില്‍ നിന്നും സ്റ്റാമ്പുകള്‍ പാഴ്‌സല്‍ വഴിയാണ് വികാസ് എത്തിച്ചിരുന്നത്.

എറണാകുളം ഇന്റര്‍നാഷണല്‍ മെയില്‍ സെന്ററില്‍ പോളണ്ടില്‍ നിന്നുവന്ന പാഴ്‌സല്‍ സംശയകരമായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 200 എല്‍എസ്ഡി സ്റ്റാമ്പ് കണ്ടെത്തുകയായിരുന്നു. പാഴ്‌സലിലുള്ള മേല്‍ വിലാസം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വികാസ് പിടിയിലാകുന്നത്.

168 ഗ്രാം ഹെറോയിനും 604 ഗ്രാം എംഡി എം എ യും 18.75 ഗ്രാം ഹാഷിഷ് ഓയിലും 110 ഗ്രാം കഞ്ചാവും ഇയാളുടെ വീട്ടില്‍ നിന്നും പിടികൂടി. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരുന്നതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.വി. അലിയാസ് പറഞ്ഞു.