മാത്യു കുഴൽനാടൻ എം എൽ എയ്ക്ക് പ്രൈസ് വാട്ടർ ഹൗസ് കൂപ്പർസുമായുള്ള ബന്ധം പുറത്തുവരുന്നു

0
91

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെക്കുറിച്ച് സ്വർണ്ണക്കടത്ത് വിവാദത്തിന് ശേഷം മാത്രമാണ് താൻ കേട്ടതെന്നാണല്ലോ മാത്യു കുഴൽനാടൻ പറഞ്ഞത്. എന്നാലിത് പച്ചക്കള്ളമാണ് എന്ന് തെളിയുന്നു.

മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് ഡൽഹി ആസ്‌ഥാനമായ ഒരു ലോ ഫേം ഉണ്ട്. KMNP Law Firm എന്നാണ് അതിന്റെ പേര്. മാത്യു കുഴൽനാടനൊപ്പം വേറെ മൂന്ന് ലോയേഴ്‌സ് കൂടെ ഈ സ്ഥാപനത്തിൽ ഉണ്ട്. 2019 സെപ്തംബർ 27 ന് KMNP Law യുടെ ഡൽഹി ഓഫീസിൽ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിലെ HR വിഭാഗം അസോസിയേറ്റ് ഡയരക്ടറായ മുഹമ്മദ്‌ ആസിഫ് ഇക്ബാലിനെ ആദരിച്ച വാർത്തയും ചിത്രവും അവരുടെ ഫേസ്ബുക്ക് പേജിലുണ്ട്.

 

എം എൽ എയ്ക്ക് PwC യെപ്പറ്റി അറിയാം എന്നുമാത്രമല്ല, അതിലെ HR വിഭാഗത്തിൽ പ്രവർത്തിക്കുന്നവരുമായി നേരിട്ട് ബന്ധവുമുണ്ട് എന്നും കൂടെ തെളിയുകയാണ്. KMNP ലോ ഫേം സ്‌ഥാപനമാണെങ്കിൽ PwC ഇടപെടുന്ന മേഖലയിലെ വിഷയങ്ങൾ കൂടി കൈകാര്യം ചെയ്യുന്ന Law Firm ആണ്. ഇതിന്റെ അടിസ്ഥാനത്തിൽ മാത്യു കുഴൽനാടൻ എം എൽ എയ്ക്ക് PwC യുമായി അടുത്ത ബന്ധമെന്ന് ആരെങ്കിലും ആരോപിച്ചാൽ തെറ്റുപറയാൻ പറ്റില്ലാലോ എന്നാണ് സൈബർ ലോകത്ത് നിറയുന്ന ചോദ്യം.