Thursday
18 December 2025
29.8 C
Kerala
HomeEntertainmentമുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ജീവിതം സിനിമ ആക്കാൻ ഒരുങ്ങുന്നു

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ജീവിതം സിനിമ ആക്കാൻ ഒരുങ്ങുന്നു

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ജീവിതം സിനിമ ആകുന്നു. ‘മെയിൻ റഹൂൻയാ നാ രഹൂൻ, യേ ദേശ് രഹ്ന ചാഹിയേ-അടൽ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉല്ലേഖ് എൻപിയുടെ ‘ദ അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്സ്’ എന്ന പുസ്തകത്തിന്റെ ആവിഷ്കാരമാണ്.ചിത്രത്തിന്റെ പ്രഖ്യാപനത്തോടൊപ്പം ചിത്രത്തിന്റെ ടീസർ ചൊവ്വാഴ്ച പുറത്തിറങ്ങി.

ചിത്രത്തിന്റെ സംവിധായകനെയും അഭിനേതാക്കളെയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ 2023 ആദ്യം മുതൽ ചിത്രീകരണം ആരംഭിക്കാനും അടുത്ത വർഷം ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യാനുമാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്. അടൽ ബിഹാരി വാജ്‌പേയിയുടെ 99-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് ‘മെയിൻ റഹൂൻയാ നാ രഹൂൻ, യേ ദേശ് രെഹ്‌ന ചാഹിയേ – അടൽ’ റിലീസ് ആസൂത്രണം ചെയ്യുന്നത്. വിനോദ് ഭാനുശാലിയും സന്ദീപ് സിംഗും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

പ്രൊജക്‌റ്റിനെക്കുറിച്ച് സംസാരിച്ച നിർമ്മാതാവ് വിനോദ് ഭാനുശാലി പ്രസ്താവനയിൽ പറഞ്ഞു, “എന്റെ ജീവിതകാലം മുഴുവൻ അടൽജിയുടെ വലിയ ആരാധകനായിരുന്നു ഞാൻ. നമ്മുടെ രാഷ്ട്രനിർമ്മാണത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്, അദ്ദേഹത്തിന്റെ പാരമ്പര്യം വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്നത് ഞങ്ങൾക്ക് വലിയ ബഹുമതിയാണ്.

RELATED ARTICLES

Most Popular

Recent Comments