നാല്പതുകളിൽ സ്ത്രീകൾ ഈ കാര്യങ്ങൾ കൂടുതൽ ശ്രെദ്ധിക്കാൻ മറക്കണ്ട

0
76

പേശി വേദന, അസ്ഥി വേദന, ചര്‍മ്മത്തിന്റെ പിഗ്മെന്റേഷന്‍, കടുത്ത ശരീരഭാരം അല്ലെങ്കില്‍ വേഗത്തിലുള്ള ഭാരം കുറയല്‍ തുടങ്ങി പലരും ആര്‍ത്തവവിരാമത്തിന് മുമ്ബുള്ള ഘട്ടത്തില്‍ പലരും നേരിടാറുണ്ട്. ഇതനുപുറമേ പ്രായം കൂടുന്നത് മറ്റു പല ആരോ​ഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. അതുകൊണ്ടുതന്നെ ജീവിതശൈലിയിലെ മാറ്റങ്ങളും ആരോഗ്യകരമായ ശീലങ്ങളും വഴി ഭാവിയിലേക്ക് ​ഗുണകരമാകുന്ന ചില കാര്യങ്ങള്‍ ഈ പ്രായക്കാര്‍ അറിഞ്ഞിരിക്കണം.

ഭക്ഷണം

പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് എല്ലാവര്‍ക്കും ഒരുപോലെ പ്രാധാനപ്പെട്ടതാണ്. പക്ഷെ 40-കളില്‍ പല സ്ത്രീകളും ഒന്നുകില്‍ വിശപ്പ് നഷ്ടപ്പെടുന്നതിനെക്കുറിച്ചോ അല്ലെങ്കില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹത്തെക്കുറിച്ചോ പരാതിപ്പെടാറുണ്ട്. പ്രോട്ടീന്‍, ധാതുക്കള്‍, വിറ്റാമിനുകള്‍, ഇരുമ്ബ്, കാല്‍സ്യം എന്നിവ അടങ്ങിയ സമീകൃതാഹാരം ഇത്തരക്കാര്‍ക്ക് ​ഗുണകരമാണ്. ഭക്ഷണത്തില്‍ കൂടുതലായ മുളപ്പിച്ചവ, ഇലക്കറികള്‍, സീസണല്‍ പഴങ്ങള്‍, മാംസം എന്നിവ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.

പഞ്ചസാര സൂക്ഷിക്കണം

40-കളില്‍ എത്തിക്കഴിഞ്ഞാല്‍, പഞ്ചസാരയുടെ അളവ് നിങ്ങള്‍ ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് തെറ്റുന്നത് പല ജീവിതശൈലി രോഗങ്ങളെ സ്വാഗതം ചെയ്യും. ശര്‍ക്കര പോലുള്ളവ പഞ്ചസാരയ്ക്ക് പകരം തെരഞ്ഞെടുക്കാം.

ഉറക്കം

അടുത്ത ദിവസം ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ മനസ്സിനും ശരീരത്തിനും നല്ല ഉറക്കം വളരെ പ്രധാനമാണ്. ഏഴ് മുതല്‍ ഒമ്ബത് മണിക്കൂര്‍ വരെ ഉറങ്ങാന്‍ മിക്ക ആരോഗ്യ വിദഗ്ധരും ശുപാര്‍ശ ചെയ്യുന്നു. കൂടാതെ, ഉറങ്ങാന്‍ പോകുന്നതിന് രണ്ട് മണിക്കൂര്‍ മുമ്ബ്, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും നിങ്ങളുടെ ഫോണ്‍ കിടക്കയിലേക്ക് കൊണ്ടുപോകരുതെന്നും നിര്‍ദ്ദേശിക്കുന്നു.

ശരീരം അനക്കണം

നിങ്ങളുടെ ദിനചര്യയില്‍ ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. പ്രായമാകുമ്ബോഴും നിങ്ങളുടെ ശരീരഭാഗങ്ങളും സന്ധികളും സജീവമായി നിലനിര്‍ത്താന്‍ ഇത് ആവശ്യമാണ്. ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ ശരീരഭാരം വര്‍ദ്ധിക്കുന്നത് അപകടകരമാണ്, കാരണം ഇത് മാരകമായ ഹൃദയ രോഗങ്ങള്‍ക്ക് വഴിയൊരുക്കും.