ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഓറഞ്ച് ജ്യൂസ് സഹായിക്കുമെന്ന് പഠനം

0
121

ഓറഞ്ച് ജ്യൂസ് ഹൃദയാഘാതം തടയാന്‍ സഹായിക്കുമെന്ന് പഠനം. ഈ പതിവ് തുടരുന്നവര്‍ക്ക് തലച്ചോറില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത 24 ശതമാനം കുറഞ്ഞതായാണ് പഠനത്തിലെ കണ്ടെത്തല്‍.

സ്ഥിരമായി ഓറഞ്ച് ജ്യൂസ് കുടിക്കുന്നവരില്‍ ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 12 മുതല്‍ 13 ശതമാനം വരെ കുറവായിരിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ജ്യൂസുകളില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന കാരണം ചൂണ്ടിക്കാട്ടി പലരും ഇവ ഒഴിവാക്കാറുണ്ട്. എന്നാല്‍, ഇത് നല്‍കുന്ന പ്രയോജനങ്ങള്‍ പഞ്ചാസാര മൂലമുണ്ടാകുന്ന പ്രശ്നങ്ങളെക്കാള്‍ കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു.

ഓറഞ്ച് ജ്യൂസ് മാത്രമല്ല, മറ്റ് പഴവര്‍ഗ്ഗങ്ങള്‍ കൊണ്ടുള്ള ജ്യൂസുകളും സമാനമായ പ്രയോജനങ്ങള്‍ നല്‍കുമെന്ന് ഗവേഷകര്‍ പറയുന്നു. ഫ്രൂട്ട് ജ്യൂസുകള്‍ രോഗങ്ങളെ ചെറുത്തു നില്‍ക്കാന്‍ രക്തധമനികളെ പ്രാപ്തമാക്കുമെന്നും ഗവേഷകര്‍ പറയുന്നു.