പാലക്കാട് മണ്ണാർക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ഭർത്താവ് അറസ്റ്റിൽ

0
96

പാലക്കാട്: ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പാലക്കാട് മണ്ണാർക്കാട് പള്ളികുറുപ്പിലാണ് സംഭവം. പള്ളികുറുപ്പ് സ്വദേശി ദീപികയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് അവിനാശ് പോലീസ് കസ്റ്റഡിയിൽ. ഇന്ന് രാവിലെയാണ് കൊലപാതകം. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതക കാരണം വ്യക്തമായിട്ടില്ല.

അതേസമയം, മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന് ശിക്ഷ വിധിച്ച് കോടതി. പന്ത്രണ്ടുവയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനാണ് 25 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്.

അഞ്ച് ലക്ഷം രൂപ പിഴയടക്കാത്ത പക്ഷം അഞ്ച് വർഷം അധിക തടവ് അനുഭവിക്കണം. തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ വിദേശത്തായിരിക്കെയാണ് അച്ഛന്‍ മകളെ നിരന്തരമായി പീഡനത്തിനിരയാക്കിയത്.