ജന്മദിനത്തിൽ ഭാര്യക്ക് സർപ്രൈസ് നൽകാനായി കേക്കിന് ഓർഡർ ചെയ്തു; യുവാവിന് നഷ്ടമായത് 48000 രൂപ!

0
75

വി മുംബൈ: ഭാര്യയെ സർപ്രൈസ് ചെയ്യാനായി ജന്മദിനത്തിൽ ഓൺലൈനിൽ കേക്ക് ഓർഡർ ചെയ്‌ത യുവാവ് സൈബർ തട്ടിപ്പിനിരയായി. നവിമുംബൈ കമോത്തെ സ്വദേശി നിശാന്ത് ഝാ (35) എന്നയാളാണ് തട്ടിപ്പിനിരയായത്.

350 രൂപയുടെ കേക്ക് ഓൺലൈനി‍ൽ ഓർഡർ ചെയ്ത ഇയാളുടെ 48,000 രൂപ നഷ്ടമായി. കേക്ക് ഷോപ്പിന്റെ വിവരങ്ങൾ ഇന്റർനെറ്റിൽ നിന്നാണ് ഇയാൾക്ക് ലഭിച്ചത്. 350 രൂപ വിലയുള്ള അര കിലോ കേക്ക് ഓർഡർ ചെയ്യുകയും ചെയ്തു. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടച്ചാൽ 20% കിഴിവ് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.

കേക്കിന്റെ പേയ്‌മെന്റിനായി 275 രൂപ നൽകിയതിന് പിന്നാലെ ഇയാൾ തന്റെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ പങ്കിട്ടു. മൊബൈലിലേക്ക് വന്ന ഒടിപി നമ്പർ തട്ടിപ്പുകാരുടെ നിർദേശത്തെ തുടർന്ന് പങ്കിട്ടു. തുടർന്ന് ഇയാളുടെ അക്കൗണ്ടിൽ നിന്ന് 48,000 രൂപ തട്ടിപ്പ് സംഘം കവർന്നു.