ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത; ബിഎസ്എൻഎൽ ദീർഘകാല പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു

0
101

ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി  ബിഎസ്എൻഎൽ. പുതിയ വരിക്കാരെ ആകർഷിക്കുക, നിലവിലെ വരിക്കാരെ നിലനിർത്തുക എന്നീ കാര്യങ്ങൾ ലക്ഷ്യമിട്ടാണ് ബിഎസ്എൻഎൽ ദീർഘകാല പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ പൊതുമേഖലാ ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ.

രാജ്യത്തെ സ്വകാര്യ കമ്പനികളോട് മത്സരിക്കാൻ 365 ദിവസം വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചത്. 365 ദിവസത്തേക്ക് 1,999 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. അൺലിമിറ്റഡ് വോയിസ് കോൾ, ദിവസേന 100 എസ്എംഎസ്, 600 ജിബി ഡാറ്റ എന്നിവയാണ് ഈ ദീർഘകാല പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ, 600 ജിബി ഡാറ്റ ഉപയോക്താവിന് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാനുള്ള അവസരവും നൽകുന്നുണ്ട്.

ബിഎസ്എൻഎൽ വരിക്കാർക്ക് മികച്ച ഓപ്ഷനാണ് 1,999 രൂപയുടെ പ്ലാൻ. കൂടാതെ, 30 ദിവസത്തേക്ക് പിആർബിടി, ഇറോസ് നൗ എന്റർടെയ്ൻമെന്റ്, ലോക്ധൂൺ എന്നിവയിലേക്കുള്ള ആക്സസും ലഭ്യമാണ്.