നിരത്തിൽ മിന്നി തിളങ്ങാൻ ബജാജ്; പൾസർ N250, F250 പുതിയ ഓൾ-ബ്ലാക്ക് വേരിയന്റ് പുറത്തിറക്കി

0
47

ഇന്ത്യൻ നിരത്തുകളിൽ താരമാകാൻ ബജാജ് ഓട്ടോ തങ്ങളുടെ പൾസർ N250, F250 എന്നിവയുടെ പുതിയ ഓൾ-ബ്ലാക്ക് വേരിയന്റ് മോഡൽ പുറത്തിറക്കി. ഏറെ ആരാധകരുള്ള മോട്ടോർസൈക്കിളാണ് ബജാജ് ഓട്ടോയുടെ പൾസർ. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ക്വാർട്ടർ ലിറ്റർ പൾസറുകൾ ആദ്യമായി കമ്പനി പുറത്തിറക്കിയത്. ഇന്ത്യൻ നിരത്തുകളിൽ ഇറങ്ങിയതിന് പിന്നാലെ ഇതിനോടകം 10,000 യൂണിറ്റുകൾ രാജ്യത്ത് വിറ്റഴിക്കപ്പെട്ടുവെന്ന് ബജാജ് ഓട്ടോ അവകാശപ്പെടുന്നു. 1.49 ലക്ഷമാണ് മോട്ടോർസൈക്കിളുകളുടെ എക്‌സ്-ഷോറൂം വില. മറ്റ് സ്റ്റാൻഡേർഡ് ഫീച്ചറുകൾക്കൊപ്പം ഇവയ്‌ക്ക് ഇപ്പോൾ ഡ്യുവൽ-ചാനൽ എബിഎസും ലഭിക്കുന്നു എന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രൂപത്തിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെ പുറത്തിറക്കിയെങ്കിലും വാഹനപ്രേമികളെ ഈ മോട്ടോർ സൈക്കളിലേയ്‌ക്ക് ആകർഷിക്കുന്നത് കമ്പനി നൽകിയിരിക്കുന്ന പുതിയ ഇരുണ്ട നിറങ്ങളാണ്. ഗ്ലോസി ബ്രൂക്ക്ലിൻ ബ്ലാക്ക് ഷേഡിലാണ് പൾസർ N250, F250 എന്നില പുറത്തിറക്കിയിരിക്കുന്നത്. ബജാജ് പൾസർ 250 സീരീസ് മോട്ടോർസൈക്കിളുകളുടെ ഈ ഓൾ-ബ്ലാക്ക് ഷേഡുകൾക്ക് ഡ്യുവൽ-ചാനൽ എബിഎസ് ലഭിക്കുന്നു എന്നതും ഇവയുടെ ആകർഷണം വർദ്ധിപ്പിക്കുന്നു. പൾസർ N250 ന് 1.44 ലക്ഷവും പൾസർ F250 ന് 1.25 ലക്ഷം രൂപയും എക്സ്ഷോറൂം വിലയുള്ള മറ്റ് നിറങ്ങളുള്ള മോട്ടോർസൈക്കിളുകൾക്ക് ഇപ്പോഴും ഡിസ്‌ക് ബ്രേക്കുകളുള്ള സിംഗിൾ-ചാനൽ ABS യൂണിറ്റ് ലഭിക്കും.

ഈ ക്വാർട്ടർ ലീറ്റർ മോട്ടോർസൈക്കിളുകൾക്ക് മുന്നിൽ ടെലിസ്‌കോപിക് ഫോർക്കുകളും പിറകിൽ മോണോ-ഷോക്ക് അബ്‌സോർബറും ഘടിപ്പിച്ചിട്ടുണ്ട്. ഗിയർ-പൊസിഷൻ ഇൻഡിക്കേറ്റർ, യുഎസ്ബി മൊബൈൽ ചാർജിംഗ് പോർട്ട് എന്നിവ ഉൾപ്പെടുന്ന സെമി-അനലോഗ് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഇവയ്‌ക്കുണ്ട്. ക്വാർട്ടർ-ലിറ്റർ പൾസർ മോട്ടോർസൈക്കിളുകൾക്ക് 249.07 സിസി യാണ്. കൂടാതെ സിംഗിൾ സിലിണ്ടർ, ഫോർ-സ്ട്രോക്ക് എഞ്ചിന്‍, 24.1 bhp കരുത്തും 21.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഓയിൽ-കൂൾഡ്, ഫ്യൂവൽ-ഇഞ്ചക്‌റ്റഡ് എഞ്ചിൻ എന്നിവ ഇവയുടെ പ്രത്യേകതയാണ്. അഞ്ച് സ്‍പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് എഞ്ചിനുകൾ ഘടിപ്പിച്ചിരിക്കുന്നത്. ഒപ്പം ഇവയ്‌ക്ക് അസിസ്റ്റും സ്ലീപ്പർ ക്ലച്ചും ലഭിക്കുന്നു.