പ്രമുഖ ടെന്നീസ് താരം നവോമി ഒസാക്ക മീഡിയ കമ്പനി ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്

0
102

മീഡിയ കമ്പനി ആരംഭിക്കാനൊരുങ്ങി നവോമി ഒസാക്ക. ഹന കുമ എന്നാണ് പുതിയ കമ്പനിക്ക് പേര് നൽകിയിട്ടുള്ളത്. ടെലിവിഷൻ സീരിയലുകൾ, ഡോക്യുമെന്റികൾ സംപ്രേഷണം ചെയ്യുന്നതിലാണ് ഹന കുമ കൂടുതൽ പ്രാധാന്യം നൽകുന്നത്. പ്രമുഖ ടെന്നീസ് സൂപ്പർ താരമാണ് നവോമി ഒസാക്ക.

അമേരിക്കയിലെ ബാസ്കറ്റ് ബോൾ താരമായ ലേബ്രോൺ ജെയിംസുമായി ചേർന്നാണ് ഒസാക്ക പുതിയ സംരംഭം ആരംഭിച്ചിട്ടുള്ളത്. ഹന കുമയിലൂടെ പ്രചോദിപ്പിക്കുന്ന കഥകൾ ആളുകളിലേക്ക് എത്തിക്കുകയാണ് ഒസാക്കയുടെ ലക്ഷ്യം. കൂടാതെ, സ്പോർട്സ് പ്രെസൻറ്റേഷൻ ഏജൻസി, സ്കിൻ കെയർ കമ്പനി എന്നിവയും ഒസാക്കയ്ക്ക് ഉണ്ട്.

ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന വനിതാ അത്‌ലറ്റാണ് നവോമി ഒസാക്ക. കൂടാതെ, ബ്ലാക്ക് ലൈഫ്സ് മാറ്റർ പ്രതിഷേധങ്ങളിൽ അടക്കം ശക്തമായ നിലപാട് ഒസാക്ക അറിയിച്ചിട്ടുണ്ട്.