ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

0
68

അഹമ്മദാബാദ്: ഗുജറാത്തില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായി. വാന്‍കനീര്‍ സ്വദേശികളായ അക്ബര്‍ ഹൂക്കോ, ഇസുര എന്നിവരാണ് അറസ്റ്റിലായത്. മോര്‍ബി-വാന്‍കനീര്‍ ദെമു തീവണ്ടിയായിരുന്നു ഇവര്‍ ലക്ഷ്യമിട്ടത്.

തീവണ്ടി അട്ടിമറിയ്ക്കാനായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇവരെ റെയില്‍വേ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. റെയില്‍വേ സ്റ്റേഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇവരെ റെയില്‍വേ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് തീവണ്ടി അട്ടിമറി ശ്രമവും ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയും പുറത്തുവന്നത്.

ഇവര്‍ക്ക് പുറമേ മറ്റൊരു സ്ത്രീയെ കൂടി ചോദ്യം ചെയ്തിട്ടുണ്ടെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. യോഗി സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിലുള്ള പ്രതികാരമായാണ് തങ്ങള്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതായി യുവാക്കളുടെ മൊഴിയിലുണ്ട്.