അർജൻ്റൈൻ താരം പെരേര ഡിയാസ് ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് റിപ്പോർട്ട്

0
99

അർജൻ്റൈൻ താരം പെരേര ഡിയാസ് ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് റിപ്പോർട്ട്. താരം ഉടൻ തന്നെ ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിടുമെന്നാണ് സൂചന. അർജൻ്റൈൻ ക്ലബായ പ്ലാറ്റൻസിൽ നിന്ന് വായ്പാടിസ്ഥാനത്തിലെത്തിയ ഡിയാസ് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനം നടത്തിയിരുന്നു.

അതുകൊണ്ട് തന്നെ താരം തിരികെ പ്ലാറ്റൻസിലേക്ക് പോകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, പ്ലാറ്റൻസുമായുള്ള കരാർ അവസാനിപ്പിച്ച് ഡിയാസ് ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പുവക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി എട്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് ഡിയാസ് നേടിയത്. ഫൈനൽ വരെയെത്തിയ ബ്ലാസ്റ്റേഴ്സിൻ്റെ പ്രകടനത്തിൽ ഡിയാസ് നിർണായക പ്രകടനങ്ങളാണ് നടത്തിയത്.