അലുമിനിയം വിലയിൽ ഇടിവ് തുടരുന്നു. കിലോയ്ക്ക് 325 രൂപ മുതൽ 335 രൂപ വരെയാണ് വില. അലുമിനിയത്തിന്റ വില കുറഞ്ഞതോടെ നിർമ്മാണ മേഖലയ്ക്ക് ആശ്വാസം ലഭിച്ചിരിക്കുകയാണ്.
റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലമാണ് വിലയിടിവ് ഉണ്ടാകാൻ കാരണം. കൂടാതെ, ചൈനയിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണും അലുമിനിയത്തിന്റ ഡിമാൻഡ് കുറയാൻ കാരണമായി. 2021 ൽ 390 രൂപയായിരുന്നു അലുമിനിയത്തിന്റ വില. ഉൽപ്പാദന കുറവാണ് വിലക്കയറ്റത്തിലേക്ക് നയിച്ചത്.
എന്നാൽ, 2020 ൽ 200 രൂപയ്ക്ക് താഴെയായിരുന്നു വില. ഇന്ത്യയിൽ വാഹന നിർമ്മാണ രംഗത്ത് സ്റ്റീലിന് പകരം കൂടുതലായി ഉപയോഗിക്കുന്നത് അലുമിനിയമാണ്. കൂടാതെ, വോർഡ്രോബ്, കബോർഡ്, ഇന്റീരിയൽ വർക്ക് തുടങ്ങിയവയ്ക്കും അലുമിനിയം ഉപയോഗിക്കാറുണ്ട്.