രണ്ട് ദിവസം മുമ്ബ് കാണാതായ വൃദ്ധൻ വാമനപുരം ആറ്റില്‍ മരിച്ച നിലയില്‍

0
102

തിരുവനന്തപുരം: രണ്ട് ദിവസം മുമ്ബ് കാണാതായ വൃദ്ധനെ വാമനപുരം ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഭരതന്നൂര്‍ അംബേദ്‌കര്‍ കോളനി സ്വദേശി പുരുഷോത്തമന്‍്റെ (62) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ നാട്ടുകാരാണ് മൃതദേഹം ആറ്റില്‍ കണ്ടെത്തിയത്.

കല്ലറ മൈലമൂട് ഭാഗത്ത് ആണ് മൃതദേഹം കണ്ടെത്തിയത്. പുരുഷോത്തനെ രണ്ട് ദിവസമായി കാണാനില്ലന്ന് കാട്ടി ഭാര്യ പാങ്ങോട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇദ്ദേഹത്തിന് ചില മാനസിക പ്രശ്നങ്ങളുള്ളതായിട്ടാണ് വിവരം.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി