Saturday
10 January 2026
31.8 C
Kerala
HomeSportsഫോട്ടോയ്ക്ക് പോസ് ചെയ്യാത്തതിന് യുവതാരത്തെ കുറ്റപ്പെടുത്തി ആരാധകർ; ദേഷ്യത്തിൽ പ്രതികരിച്ച് കോലി

ഫോട്ടോയ്ക്ക് പോസ് ചെയ്യാത്തതിന് യുവതാരത്തെ കുറ്റപ്പെടുത്തി ആരാധകർ; ദേഷ്യത്തിൽ പ്രതികരിച്ച് കോലി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനു മുന്നോടിയായി കൗണ്ടി ടീം ലെസസ്റ്റർഷെയറിനെതിരെ ഇന്ത്യ പരിശീലന മത്സരം കളിക്കുകയാണ്. ഈ മത്സരത്തിൻ്റെ രണ്ടാം ദിനത്തിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്യാത്തതിന് ഇന്ത്യൻ യുവ പേസർ കമലേഷ് നഗർകൊടിയെ കുറ്റപ്പെടുത്തി ആരാധകർ എത്തിയത്. സംഭവം. നഗർകൊടിയെ കുറ്റപ്പെടുത്തിയ ആരാധകർക്കെതിരെ മുൻ ക്യാപ്റ്റൻ വിരാട് കോലി രംഗത്തുവന്നു. ഇവരോട് കോലി ദേഷ്യപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

“ഞാൻ കുറേ നേരമായി ഒരു ഫോട്ടോയ്ക്ക് ചോദിക്കുന്നു. ഓഫീസിൽ നിന്ന് ഒരു ദിവസത്തെ അവധിയെടുത്താണ് കളി കാണാൻ വന്നത്. അതുകൊണ്ട് ഒപ്പം ഒരു ഫോട്ടോയെങ്കിലും എടുക്കാൻ നഗർകൊടിയെ ഞാൻ വിളിക്കുകയാണ്.”- ആരാധകരിലൊരാൾ കോലിയോട് പറയുന്നു. “അവൻ ഇവിടെ വന്നത് ക്രിക്കറ്റ് കളിക്കാനാണ്. ഫോട്ടോ എടുക്കാനല്ല” എന്ന് കോലി മറുപടി പറയുന്നു. ഇവർ തമ്മിൽ പരസ്പരം കുറച്ചുസമയം സംസാരിക്കുന്നത് വിഡിയോയിൽ കാണാം.

ഇന്ത്യൻ ടീമിൽ അംഗമല്ലാത്ത നഗർകൊടി ടീമിൻ്റെ നെറ്റ് ബൗളറാണ്. ഇന്ന് ലെസസ്റ്റർഷെയറിനെതിരെയാണ് നഗർകൊടി കളിക്കാനിറങ്ങിയത്. താരം ശാർദ്ദുൽ താക്കൂറിൻ്റെ വിക്കറ്റും സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 230 റൺസ് എടുത്തിട്ടുണ്ട്. നിലവിൽ ഇന്ത്യക്ക് 232 റൺസ് ലീഡുണ്ട്. രണ്ടാം ഇന്നിംഗ്സിൽ ശ്രീകർ ഭരത് (43), ശുഭ്മൻ ഗിൽ (38) തുടങ്ങിയവർ തിളങ്ങി. കോലി (37) ക്രീസിൽ തുടരുന്നു.

RELATED ARTICLES

Most Popular

Recent Comments